Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും... ലോട്ടറിയെടുത്താല്‍ ബംപര്‍ ഉറപ്പ്; ഇവര്‍ക്കിനി സൗഭാഗ്യത്തിന്റെ നാളുകള്‍

ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജ്യോതിഷപരമായി പ്രാധാന്യമുണ്ട്. മനുഷ്യ ജീവിതത്തില്‍ ജ്യോതിഷം ജനനം തൊട്ട് ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ ജ്യോതിശാസ്ത്രപരമായ സ്വാധീനങ്ങള്‍ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ്‌ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

ജ്യോതിഷ പ്രാകരം നക്ഷത്രങ്ങള്‍ 27 എണ്ണമാണ് ഉള്ളത്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്ന 27 നക്ഷത്രങ്ങള്‍.

astrology

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. നീതിമാനായ ഗ്രഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വ ഇന്നലെ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിച്ചിരുന്നു. ഇത് വിവിധ രാശികളുടെ ജീവിതത്തില്‍ ശുഭ അശുഭ ഫലങ്ങള്‍ നല്‍കിയേക്കാം എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യുന്നത് എന്ന് നോക്കാം.

തുലാം

ചൊവ്വയുടെ തുലാം രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ശുക്ര രാശിയായത് കൊണ്ട് തന്നെ ഈ കാലയളവില്‍ ശുക്രന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ഉടനീളം അനുഭവപ്പെടും. ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൈവരും. ജോലി സംബന്ധമായോ ഉപരിപഠനത്തിനോ വേണ്ടി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും.

മേടം

ചൊവ്വയുടെ തുലാം രാശിയിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായുള്ള പരിശ്രമത്തിന്റെ ഫലമായി ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. ഇക്കാലയളവില്‍ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട് എന്ന് കാണുന്നു. കുടുംബത്തില്‍ സന്തോഷമുണ്ടാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയുടെ തുലാം രാശിയിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകിയെ ജീവിത പങ്കാളിയാക്കാനാകും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള ശക്തമായ സാധ്യത കാണുന്നു. കരിയറില്‍ ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. സമൂഹത്തില്‍ പേരും പ്രശസ്തിയും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ധനു

ചൊവ്വയുടെ തുലാം രാശിയിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ യോഗമുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനം വരെ ലഭിച്ചേക്കാം. ഭാഗ്യദേവതയുടെ എല്ലാ അനുഗ്രഹവും ഈ രാശിക്കാര്‍ക്കൊപ്പമുണ്ടായിരിക്കും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+