ഈ രാശിക്കാരാണോ? സെപ്തംബര്‍ കഴിയും മുന്‍പ് കോടീശ്വരന്‍മാരാകും, കൈനിറയെ പണം...!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ നിരവധി നേട്ടങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂലമായെന്നും വരാം.
രാശി മാറ്റം പോലെ ഗ്രഹങ്ങള്‍ നക്ഷത്രങ്ങളും മാറാറുണ്ട്. ഇതും വ്യത്യസ്ത രാശിക്കാര്‍ക്ക് പലവിധത്തിലുള്ള ഫലങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. നിലവില്‍ തിരുവാതിര നക്ഷത്രത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ ചൊവ്വ പുണര്‍തം നക്ഷത്രത്തിലേക്ക് കടക്കാനിരിക്കുകയാണ്.

സെപ്തംബര്‍ 30 നാണ് ചൊവ്വയുടെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും നാല് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും കൈവരിക്കാനാകുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ നക്ഷത്രമാറ്റം അനുകൂലമാകുക എന്നും അതുവഴി എന്തൊക്കെ നേട്ടങ്ങളാണ് അവര്‍ക്ക് ലഭിക്കുക എന്നും നോക്കാം.
മിഥുനം
തിരുവാതിര നക്ഷത്രത്തില്‍ നിന്ന് പുണര്‍തം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്താനുള്ള സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും. ഇത് നിങ്ങളുടെ സമ്പത്തും ആസ്തിയും വര്‍ധിക്കാന്‍ കാരണമാകും. വിദേശത്ത് ജോലി, ഉന്നതപഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളത്തെ പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ലാത്തവര്‍ക്ക് വൈകാതെ സന്താനഭാഗ്യം കൈവരും. കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രമുഖ ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടന യാത്ര നടത്താനുള്ള അവസരം ഉണ്ടായിരിക്കും.
ചിങ്ങം
തിരുവാതിര നക്ഷത്രത്തില്‍ നിന്ന് പുണര്‍തം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ഇത് നിങ്ങളുടെ മേഖലയില്‍ പേരും പ്രശസ്തിയും സമ്മാനിക്കാന്‍ ഇടയാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. പ്രണയ ബന്ധങ്ങള്‍ക്കും അനുകൂല സമയമാണ്.
വൃശ്ചികം
തിരുവാതിര നക്ഷത്രത്തില്‍ നിന്ന് പുണര്‍തം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും.
ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും. വ്യാപാരം, കൃഷി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ലാഭം കൊയ്യാനുള്ള അവസരം വന്നെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം വരിക്കാനാകും. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.
ധനു
തിരുവാതിര നക്ഷത്രത്തില്‍ നിന്ന് പുണര്‍തം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാണ്. പുതിയ വാഹനം വാങ്ങാനുള്ള അവസരം വന്നെത്തും. പലവഴിക്ക് പണം കൈയിലെത്തും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications