Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കാറും വീടും ഭൂമിയും... കൈനിറയെ സ്വര്‍ണം, രാജയോഗത്തേക്കാള്‍ നേട്ടം; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം വിപരീത ഫലമായിരിക്കും ഉണ്ടാക്കിയേക്കുക.

ജ്യോതിഷ പ്രകാരം ഒരുപാട് സവിശേഷതകളുള്ള ഒരു ഗ്രഹമാണ് ചൊവ്വ. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും വന്ന് ചേരും. എന്നാല്‍ നേരെ മറിച്ച് ജാതകത്തില്‍ അശുഭ സ്ഥാനത്താണ് ചൊവ്വ നിലകൊള്ളുന്നതെങ്കില്‍ എല്ലാ തരത്തിലുള്ള ദോഷങ്ങളും അയാള്‍ അനുഭവിക്കേണ്ടി വരും. നേരത്തെ തുലാം രാശിയില്‍ ആയിരുന്നു ചൊവ്വ സംക്രമണം നടത്തിയിരുന്നത്.

astrology

എന്നാല്‍ നവംബര്‍ 16 മുതല്‍ വൃശ്ചികം രാശിയില്‍ ആണ് ചൊവ്വ സംക്രമിച്ചിരിക്കുന്നത്. ചൊവ്വയുടെ സഞ്ചാര മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. സാമ്പത്തികമായി വലിയ അഭിവൃദ്ധിയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്കൊന്ന് നോക്കാം.

തുലാം

വൃശ്ചികം രാശിയിലെ ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സമ്പത്തിന്റെ ഭവനത്തിലേക്കാണ് ചൊവ്വ എത്തുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നിരട്ടി വരെ ലാഭം പ്രതീക്ഷിക്കാം. കടങ്ങളെല്ലാം വീട്ടാനും സ്വസ്ഥതയോടെ ജീവിക്കാനും ഇത് നിങ്ങളെ സഹായിക്കും.

ചിങ്ങം

വൃശ്ചികം രാശിയിലെ ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വാഹനങ്ങളും വസ്തുവകകളും വാങ്ങിക്കൂട്ടാനുള്ള സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. ലോട്ടറി പോലുള്ള ഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ആഡംബര വസ്തുക്കള്‍ വാങ്ങാനും സാധ്യത കാണുന്നു.

മീനം

വൃശ്ചികം രാശിയിലെ ചൊവ്വയുടെ സംക്രമണം മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പുതിയ വീടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+