Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? 10 ദിവസം കഴിഞ്ഞാല്‍ ആഗ്രഹിച്ചതെന്തും നടക്കും, പൊന്നും പണവും കൈയിലെത്തും...

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പലതരത്തിലായിരിക്കും പ്രകടമാകുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ അനുഗ്രഹമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം സവിശേഷമായ നിരവധി ഗുണങ്ങളുള്ള ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഒരാളുടെ ജാതകത്തില്‍ ചൊവ്വ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് നിരവധി നേട്ടങ്ങള്‍ വന്ന് ഭവിക്കും. അശുഭ സ്ഥാനത്തിലൂടെയാണ് ചൊവ്വയുടെ സഞ്ചാരമെങ്കില്‍ വ്യക്തികള്‍ക്ക് മോശം അനുഭവങ്ങളമുണ്ടാകും. ഫെബ്രുവരി 24 മുതല്‍ ചൊവ്വ മിഥുനം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോകുകയാണ്. ഇത് ഏതെല്ലാം രാശിക്കാര്‍ക്കാണ് ഗുണപരമാകുക എന്ന് നോക്കാം.

astrology

മേടം

മിഥുനം രാശിയിലെ ചൊവ്വയുടെ നേര്‍രേഖ സഞ്ചാരം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂലമായ സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കര്‍ക്കടകം

മിഥുനം രാശിയിലെ ചൊവ്വയുടെ നേര്‍രേഖ സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ യോഗമുണ്ടാകും. ജോലിയില്‍ ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. പുതിയ ജോലി തേടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ അവസരം വന്നെത്തും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സന്താനലബ്ധി ഉണ്ടാകും

ചിങ്ങം

മിഥുനം രാശിയിലെ ചൊവ്വയുടെ നേര്‍രേഖ സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് വരുമാനം കൈവരും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും. കടബാധ്യതകള്‍ തീരും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.

ഇടവം

മിഥുനം രാശിയിലെ ചൊവ്വയുടെ നേര്‍രേഖ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം.

കന്നി

മിഥുനം രാശിയിലെ ചൊവ്വയുടെ നേര്‍രേഖ സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത്സരപരീക്ഷയില്‍ വിജയം വരിക്കാന്‍ സാധിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന മോശം അവസ്ഥയില്‍ നിന്ന് കരകയറാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+