പുതിയ വീടും കാറും... ശമ്പളം ഇരട്ടിയായി കൂടുമെന്നുറപ്പ്, ഇനി ആഡംബര ജീവിതം; ഈ രാശിക്കാരാണോ?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കാറുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് ദോഷകരമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം വലിയ ഗുണം ചെയ്യും. ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹമാണ് ചൊവ്വ. ശക്തിയുടെയും ഊര്‍ജ്ജത്തിന്റെയും ഘടകമായാണ് ചൊവ്വയെ കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം നല്ലതാണെങ്കില്‍ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ വരും. എന്നാല്‍ അശുഭ സ്ഥാനത്താണെങ്കില്‍ എല്ലാം തകരാനും ചൊവ്വ കാരണക്കാരനാകും.

നിലവില്‍ മാര്‍ച്ച് 15 മുതല്‍ കുംഭം രാശിയിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഏപ്രില്‍ 22 വരെ ചൊവ്വ കുംഭം രാശിയില്‍ തന്നെയായിരിക്കും സഞ്ചരിക്കുക. ചൊവ്വയുടെ സംക്രമണം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനുകൂല ഫലങ്ങളും മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങളും സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണപരമായി വരിക എന്ന് നമുക്ക് പരിശോധിക്കാം.
ഇടവം
കുംഭം രാശിയിലെ ചൊവ്വയുടെ സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര വേണ്ടി വരും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാനാകും.
മിഥുനം
കുംഭം രാശിയിലെ ചൊവ്വയുടെ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉറപ്പാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാവും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന പുതിയ വാഹനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കും.
കുംഭം
കുംഭം രാശിയിലെ ചൊവ്വയുടെ സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം കൈവരിക്കും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘസമയം ചെലവഴിക്കാനാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. അവിവാഹിതര്‍ക്ക് അനുകൂല സമയം. യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.












Click it and Unblock the Notifications