വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും... ഇനി ആഡംബര ജീവിതം; ഈ രാശിക്കാരാണോ
എല്ലാ ഗ്രഹങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതേ പ്രാധാന്യമാണ് ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്തുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ രാശി മാറ്റം ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യം സമ്മാനിക്കും. ഒരേ രാശിയില്‍ ചില ഗ്രഹങ്ങള്‍ ഒന്നിച്ച് സംക്രമണം നടത്താറുണ്ട്. ഇതും ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഗുണപരമായിരിക്കും. ഇത്തരത്തില്‍ ഒരു ഗ്രഹ സംക്രമണം ആണ് കര്‍ക്കടകം രാശിയില്‍ നടക്കാന്‍ പോകുന്നത്. നിലവില്‍ ചൊവ്വ കര്‍ക്കടകം രാശിയില്‍ ആണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. മേയ് 10 ന് ആണ് ചൊവ്വ കര്‍ക്കടകം രാശിയിലേക്ക് എത്തിയത്.

ഇതേ രാശിയിലേക്ക് ശുക്രനും എത്താന്‍ പോകുകയാണ്. മേയ് 30 ന് ആണ് ശുക്രന്‍ കര്‍ക്കടകം രാശിയിലേക്ക് എത്തുന്നത്. ഇത് ചില രാശിക്കാര്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത് അമൂല്യമായ ഭാഗ്യനേട്ടങ്ങളാണ്. ജീവിതത്തില്‍ വലിയ ഉയര്‍ച്ച നേടാന്‍ ഇത് ചില രാശിക്കാരെ സഹായിക്കും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് കര്‍ക്കടക രാശിയിലെ ചൊവ്വ- ശുക്ര സംക്രമണം സഹായകമാകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
കര്‍ക്കടകം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം മേടം രാശിക്കാര്‍ക്ക് വലിയ ഗുണം ചെയ്യും. ഇക്കാലയളവില്‍ പുതിയ വീട്, വാഹനം എന്നിവ ഇവരെ തേടിയെത്തും. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമായിരിക്കും. സാമ്പത്തികമായി വലിയ വിജയം നേടാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.
ഇടവം
കര്‍ക്കടകം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം ഇടവം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. ഏറെ നാളായി കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്താനഭാഗ്യം തേടിയെത്തും. കടം കൊടുത്ത പണം തിരികെ ലഭിക്കും. വ്യവസായ രംഗത്തുള്ളവര്‍ക്ക് മികച്ച ലാഭം ലഭിക്കും.
ചിങ്ങം
കര്‍ക്കടകം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണ്. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ജോലി, പഠനം ഇത്യാദി ആവശ്യങ്ങള്‍ക്കായി വിദേശയാത്രക്ക് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും.
കന്നി
കര്‍ക്കടകം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം കന്നി രാശിക്കാര്‍ക്കും അനുകൂലഫലം സമ്മാനിക്കും. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ആലോചനകള്‍ക്ക് ഗതിവേഗം ലഭിക്കും. സമൂഹത്തില്‍ പ്രശസ്തിയും ആദരവും ലഭിക്കും.
തുലാം
കര്‍ക്കടകം രാശിയിലെ ചൊവ്വ - ശുക്ര സംയോഗം തുലാം രാശിക്കാര്‍ക്കും അനുകൂലമാണ്. കരിയറില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷയില്‍ വിജയം കൈവരിക്കാം. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും. വീട്ടില്‍ സന്തോഷം നിറയും. കൂടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പിതൃസ്വത്ത് കൈയിലെത്തും.












Click it and Unblock the Notifications