ഈ രാശിക്കാരാണോ? പുത്തന്‍വീടും കാറും സ്വന്തമാക്കാം... ജനുവരി 29 മുതല്‍ അപൂര്‍വ രാജയോഗം
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും പറയാന്‍ ജ്യോതിഷത്തിന് സാധിക്കും എന്നാണ് വിശ്വാസം. ജനന സമയം, നക്ഷത്രം, ഗ്രഹനില, രാശി എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്.
ഒമ്പത് ഗ്രഹങ്ങളും നിഴല്‍ ഗ്രഹങ്ങളും പന്ത്രണ്ട് രാശികളും 27 നക്ഷത്രങ്ങളും ജ്യോതിഷത്തില്‍ വലിയ പങ്ക് വഹിക്കുന്നു. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യം. മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഹിന്ദു മതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് അമാവാസി. ഈ മാസം മൗനി അമാവാസി അമാവാസി ദിനത്തിലാണ് സംഭവിക്കുന്നത്. ചന്ദ്രന്‍ ആകാശത്ത് വളരെ അപൂര്‍വമായി മാത്രമേ ഈ ദിവസം ദൃശ്യമാകൂ. മൗനി എന്നാല്‍ നിശബ്ദത എന്നാണ് അര്‍ത്ഥം.
അതിനാല്‍ ഈ സമയം വിശ്വാസികള്‍ മൗനവ്രതം ആചരിക്കുകയോ ദിവസം മുഴുവന്‍ നിശബ്ദത പാലിക്കുകയോ ചെയ്യുന്നു. മാഘ മാസത്തില്‍ വരുന്ന മൗനി അമാവാസിയില്‍ തങ്ങളുടെ പൂര്‍വ്വികരെ ആരാധിക്കുന്നു. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യന്‍, ചന്ദ്രന്‍, ബുധന്‍ എന്നിവ. ജനുവരി 29 ന് മൗനി അമാവാസി ദിനത്തില്‍ മകരം രാശിയില്‍ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം നടക്കും.
സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ ആണ് മകരം രാശിയില്‍ കൂടിച്ചേരുക. ഇതോടെ ത്രിവേണി യോഗവും രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
ഇടവം
മകരം രാശിയില്‍ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിവേണി യോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം
മകരം രാശിയില്‍ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിവേണി യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്തിയേക്കും. ഇത് ജീവിതത്തില്‍ സന്തോഷം നിറയ്ക്കും.
കന്നി
മകരം രാശിയില്‍ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിവേണി യോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ചയുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയ വരുമാനം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയം. ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും വന്നുചേരും.
തുലാം
മകരം രാശിയില്‍ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിവേണി യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ ആസ്തിയിലും സമ്പത്തിലും വര്‍ധനവുണ്ടാകും. കുടുംബത്തില്‍ ഐക്യവും യോജിപ്പും ഉണ്ടാകും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളുടെ സഹകരണം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ വലിയ രീതിയിലുണ്ടാകും.
മകരം
മകരം രാശിയില്‍ സൂര്യന്‍, ബുധന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് വഴി രൂപപ്പെടുന്ന ത്രിവേണി യോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെക്കാലമായി ആഗ്രഹിച്ച പല കാര്യങ്ങളും സാക്ഷാത്കരിക്കപ്പെടും. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസുകാര്‍ക്ക് നേട്ടം കൊയ്യാം












Click it and Unblock the Notifications