Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്ക് മെയ് മാസം ഇങ്ങനെയൊക്കെയാവും... അറിയാം രാശിയും ഭാഗ്യവും

ഭാവിയെക്കുറിച്ച് ആകുലതകള്‍ ഉണ്ടാകാത്തവരില്ലല്ലോ.. അതുകൊണ്ടു തന്നെ അടുത്ത ദിവസം അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷം എന്തൊക്കെ സംഭവിക്കും എന്ന് മുന്‍കൂട്ടി അറിയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ കാണില്ല. ഒത്തിരി പ്രതീക്ഷിച്ച ഒരു കാര്യം നടക്കാതെ വരുന്നതും തീരെ അപ്രതീക്ഷിതമായി മാത്രം നടക്കുമെന്ന് വിചാരിച്ചത് ഒരു മുന്നറിയിപ്പല്ലാതെ നടക്കുന്നതുമൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.

രാശി അനുസരിച്ചാണ് നമ്മുടെ ജീവിതത്തില്‍ പലതും സംഭവിക്കുന്നത്. ഒത്തിരിനാള്‍ കാത്തിരുന്ന ജോലി ലഭിക്കുന്നതും നാളുകളായി നടക്കാതിരുന്ന വിവാഹം പെട്ടന്നൊരു ദിവസം ശരിയാവുന്നതും ഒക്കെ ഈ മേയ്മാസ്തതില്‍ പലരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കാന്‍ പോകുന്ന കാര്യമാണ്. മേയ് മാസത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ തേടി വരുന്ന രാശിക്കാരെ പരിചയപ്പെടാം...

ചിങ്ങം

ചിങ്ങം

മേയ് മാസം ഭാഗ്യം കൊണ്ടുവരുന്ന രാശിക്കാരിലൊന്നാണ് ചിങ്ങം രാശിക്കാര്‍. ഈ മാസം ഇവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ പല കാര്യങ്ങളും സംഭവിക്കും. ഏറെക്കാലമായി കാത്തിരുന്ന ജോലിയുടെ നിയമന ഉത്തരവ് ഈ മാസം പകുതിയോടെ ലഭിക്കും.. ഒട്ടേറ കാരണങ്ങളാല്‍ നീണ്ടുപോയ വിവാഹ കാര്യങ്ങളില്‍ ഉചിതമായ ഒരു തീരുമാനവും ഈ മാസം തന്നെ ഉണ്ടാകും. എന്നാല്‍ അപ്രതീക്ഷിതമായി അസുഖങ്ങള്‍ കടന്നു വരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം

കര്‍ക്കിടകം

അപ്രതീക്ഷിതമായി ഒട്ടേറെ കാര്യങ്ങള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് മേയില്‍ സംഭവിക്കും. യാത്ര ചെയ്യാന്‍ താല്പര്യമുള്ള കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം തന്നെ വലിയൊരു യാത്ര നടത്താനുള്ള യോഗമുണ്ട്.
പണത്തിന് അത്യാവശ്യമുണ്ടാകുമെങ്കിലും കുറേ കാലം മുന്‍പ് കടം കൊടുത്ത പണം കൃത്യ സമയത്ത് തിരികെ ലഭിക്കുന്നതിനാല്‍ അതിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ അടിക്കേണ്ടതില്ല.

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ ഭവനം മേയ് മാസത്തില്‍ അതിഥികളാല്‍ നിറയും. ഏറെക്കാലം ആളും ബഹളവും ഇല്ലാതെ കിടന്ന വീടിന് കുറേനാളത്തേയ്ക്ക് അനക്കമുണ്ടാകും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ സമീപ കാലത്ത് തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പണസംബന്ധമായ കാര്യങ്ങളില്‍ ഈ സമയത്ത് അല്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കുംഭം രാശിക്കാരുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ സാധിക്കുന്ന മാസം കൂടിയായിരിക്കും ഇത്.

തുലാം

തുലാം

ജീവിതത്തില്‍ ഒട്ടേറെ ആഗ്രഹങ്ങള്‍ കൊണ്ടു നടക്കുന്നവരാണ് തുലാം രാശിക്കാര്‍. അവയില്‍ പലതിന്റെയും പൂര്‍ത്തീകരണം സംഭവിക്കുന്ന സമയമാണ് ഈ മേയ് മാസം. ആഗ്രഹിച്ചതൊക്കെ ഈ രാശിക്കാര്‍ ഉടന്‍തന്നെ കൈപ്പിടിയിലാക്കും. മാത്രമല്ല, കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ ഈ മാസം നടക്കും. ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഇവര്‍ നടത്തുന്ന കഠിനപ്രയത്‌നങ്ങളുടെ ഫലം ഈ മാസം കാണും.

ധനു

ധനു

ചെറിയ ചെറിയ ആഗ്രഹങ്ങളുമായി ജീവിക്കുന്ന ധനു രാശിക്കാര്‍ക്ക് ഏറെ ഭാഗ്യമുള്ള മാസമാണിത്. ആഗ്രഹിച്ചത് എല്ലാം സാധിക്കില്ലെങ്കിലും ഇനി വരുന്ന ദിവസങ്ങള്‍ ഇവര്‍ക്ക് സന്തോഷത്തിന്റേതായിരിക്കും. കൂടുതല്‍ യാത്ര ചെയ്യുവാനും ഏറെ കാലങ്ങള്‍ക്കു ശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും അവരോടൊപ്പം കുറേ സമയം ചിലവഴിക്കുവാനും ഇവര്‍ക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+