Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയം വെറുക്കുന്ന ദിനങ്ങള്‍ മാത്രം; അശുഭകരമായ കാര്യങ്ങള്‍ പിന്നാലെ കൂടും; ഈ രാശിക്കാര്‍ സൂക്ഷിക്കുക

ഏഴോളം രാശിക്കാര്‍ക്ക് മോശമായ കാര്യങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്. അവര്‍ക്ക് പല പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

astro

ഗ്രഹങ്ങളുടെ ഓരോ രാശിമാറ്റവും ജ്യോതിഷത്തില്‍ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. നിശ്ചിത സമയത്താണ് ഗ്രഹങ്ങള്‍ രാശിമാറുന്നത്. കൂടാതെ ചില സമയങ്ങളില്‍ ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും സംഭവിക്കുന്നു. ഇങ്ങനെയുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ കാരണമാകുന്നു. ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരുടെ ജീവിതത്തില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുന്നു.

കുംഭം രാശിയില്‍ ബുധന്‍

കുംഭം രാശിയില്‍ ബുധന്‍

ഇന്ന് ( ഫെബ്രുവരി 28 ) രാവിലെ ഒമ്പത് മണിയോടെ കുംഭം രാശിയില്‍ ബുധന്‍ അസ്തമിച്ചിരിക്കുകയാണ്. ഇത് ചില രാശിക്കാരുടെ ജീവിത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഏഴോളം രാശിക്കാര്‍ക്ക് മോശമായ കാര്യങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്. അവര്‍ക്ക് പല പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ അസ്തമനം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് നോക്കാം.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ ആരോഗ്യം ഈ സമയത്ത് നന്നായി ശ്രദ്ധിക്കണം. ഇവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. മനസില്‍ ചില നീരസങ്ങളുണ്ടാകും. ഏറ്റെടുക്കുന്ന ജോലികള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കുക. ചിലപ്പോള്‍ തടസങ്ങള്‍ വന്നുചേര്‍ന്നേക്കാം.

മിഥുനം

മിഥുനം

ബുധന്റെ അസ്തമനം മിഥുനം രാശിക്കാരില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ആരും ആഗ്രഹിക്കാത്ത ചില മാറ്റങ്ങളാണ് ഉണ്ടാക്കിയെടുക്കുക. ജോലിയില്‍ പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഒരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുക. എന്നാല്‍ ബിസ്‌നസില്‍ ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അത്ര നല്ല സമയമല്ല, ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് സൂക്ഷിക്കുക.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ബിസ്‌നസില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണടാകും. സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കും. ഗുരുതരമായ നഷ്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാനുള്ള സാധ്യകള്‍ കാണുന്നുണ്ട്. ചെലവുകള്‍ ഭീമമായി വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുക.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ സമയം അശുഭകരമാണ്. നിയമപരമായ കാര്യങ്ങളില്‍ തടസം വന്നേക്കും. ജോലി ചെയ്യുന്നിടത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. വാക്കുകള്‍ നിയന്ത്രിക്കുന്നതാണ് ഏറ്റവും നല്ലത്. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക.

തുലാം

തുലാം

തുലാം രാശിക്കാരുടെ ജീവിത്തില്‍ വലിയ മാറ്റങ്ങളുണ്ടായേക്കും. ബുധന്റെ അസ്തമനം ഈ രാശിക്കാര്‍ക്ക് അത്ര ഗുണകരമായിരിക്കില്ല. മാതാപിതാക്കളുടെയും നിങ്ങളുടെയും ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തണം. നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെങ്കില്‍ മാറ്റിവയ്ക്കുക. അനുകൂലമായ സമയമല്ല.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളാണ് ഈ സമയത്തുണ്ടാകുക. വാക്കുകള്‍ സൂക്ഷിച്ച് വേണം പ്രയോഗിക്കാന്‍. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ദേഷ്യം നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്കും ബുധന്റെ അസ്തമനം അശുഭകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. കനത്ത സാമ്പത്തിക നഷ്ടം ഈ സമയത്ത് നേരിടേണ്ടി വരും. ഇത് നിങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഈ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍

ഈ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍


ജ്യോതിഷ ശാസ്ത്രം പ്രകാരം ഈ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ മതിയാകും. പ്രതികൂല ഫലങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ദുര്‍ഗാദേവിയെ ആരാധിച്ചാല്‍ മതിയാകും. ബുധനാഴ്ച ദിവസങ്ങളില്‍ നടത്തുന്ന പൂജ കൂടുതല്‍ ഗുണകരമാണ്. ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. പച്ചയോ ചുവപ്പോ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ഉത്തമമാണ്. ഭക്ഷണം ധാനം ചെയ്യുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+