ഇഷ്ടകാര്യലബ്ധി, ധനനേട്ടം, സുഭിക്ഷ ജീവിതം... ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ കോളടിച്ചു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി, നക്ഷത്രം, സഞ്ചാര ദിശ എന്നിവ മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കുമുള്ള മാറ്റത്തെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ സഞ്ചാര രേഖയിലും ഗ്രഹങ്ങള്‍ മാറ്റം വരുത്താറുണ്ട്.
ഇത് എല്ലാ രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് അറിയപ്പെടുന്നത്. ഓരോ രാശിക്കാര്‍ക്കും ശുഭഫലങ്ങള്‍ നല്‍കുന്ന ഗ്രഹം കൂടിയാണിത്.

നിലവില്‍ ബുധന്‍ സൂര്യന്റെ രാശിയായ മീനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. വക്രഗതിയിലൂടെ ഇതുവരെ സഞ്ചരിച്ചിരുന്ന ബുധന്‍ ഇന്നലെ തൊട്ട് നേര്‍രേഖയിലാണ് സഞ്ചാരം. ഇത് എല്ലാ രാശിക്കാരിലും പലതരത്തില്‍ സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഇത് ഏറെ അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്ക് ബുധന്റെ സഞ്ചാരമാറ്റം ഗുണം ചെയ്യുക എന്ന് നോക്കാം...
ഇടവം
മീനം രാശിയിലെ ബുധന്റെ സഞ്ചാര മാറ്റം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പലവഴിക്ക് വരുമാനം കൈയിലെത്തും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും വര്‍ധിക്കും. ബിസിനസുകാര്‍ക്ക് വലിയ നേട്ടമുണ്ടാകും. വിദേശത്ത് ഉന്നത പഠനം, ജോലി എന്നിവയ്ക്ക് അനുഗ്രഹം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് മീനം രാശിയിലെ ബുധന്റെ സഞ്ചാര മാറ്റം ഏറെ ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. അപ്രതീക്ഷിതമായി കൈയില്‍ ധാരാളം സമ്പത്ത് വന്നുചേരും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം.
തുലാം
മീനം രാശിയിലെ ബുധന്റെ സഞ്ചാര മാറ്റം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി തുടരുന്ന പ്രണയബന്ധം വിവാഹത്തില്‍ കലാശിക്കും. കുടുംബത്തില്‍ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.












Click it and Unblock the Notifications