പണവും പദവിയും; ഈ 3 രാശിക്കാർക്ക് അടിമുടി ഭാഗ്യം; എന്നാൽ ഈ 2 രാശിക്കാർക്ക് കഷ്ടകാലം
ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. നാളെ പുലര്‍ച്ചെ 12.5ന് ബുധ ദേവന്‍ കര്‍ക്കിടക രാശിയില്‍ സംക്രമിക്കും, ബുധന്റെ ഈ സംക്രമണം ഓരോ രാശിയിലും മാറ്റങ്ങള്‍ ഉണ്ടാക്കും. ചിലര്‍ക്ക് വളരെ നല്ല കാലമായിരിക്കും, എന്നാല്‍ ചിലര്‍ക്ക് എന്ത് ചെയ്താലും ഗുണഫലം ലഭിക്കാത്ത അവസ്ഥയായിരിക്കും.
ബുധന്‍ മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ്. വിദ്യാഭ്യാസം, ബുദ്ധി, ആശയ വിനിമയം, വാണിജ്യം ബിസിനസ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭവനങ്ങളാണ് ബുധന്‍ ഭരിക്കുന്നത്. ബുധന്റെ സംക്രമണ സമയത്ത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ജീവിതത്തില്‍ പുരോഗതി ഉണ്ടാവാന്‍ പോകുന്നതെന്നും ഏതൊക്കെ രാശിക്കാരാണ് സൂക്ഷിക്കേണ്ടതെന്നും നോക്കാം.
മേടം: മേടം രാശിക്കാര്‍ ഈ സമയത്ത് കരുതിയിരിക്കണം. കാരണം ചില പ്രതിസന്ധികള്‍ ഈ സമയത്ത് നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.
വീട്ടിലും സമാധാനം ഉണ്ടാവില്ല. നിങ്ങള്‍ ആകെ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരിക്കും. ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. എന്നാല്‍ നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല, ഈ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടും
വൃശ്ചികം: ഈ രാശിക്കാര്‍ക്ക് പരീക്ഷണങ്ങളുടെ നാളുകളാണ്. ജോലി സമ്മര്‍ദ്ദം നിങ്ങളെ മാനസികമായി വല്ലാണ്ട് ബുദ്ധിമുട്ടിക്കും. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെങ്കില്‍ കടുത്ത മത്സരമാണ് അഭിമുഖീകരിക്കേണ്ടി വരിക. എടുത്തുചാടി ഒന്നും ചെയ്യരുത്. ക്ഷമയോടെ കാത്തിരിക്കുക
നല്ല സമയം ഈ രാശിക്കാര്‍ക്ക്...
കര്‍ക്കടകം: കര്‍ക്കിടകം രാശിക്കാരെ സംബന്ധിച്ച് വരാന്‍ പോകുന്നത് പുരോഗതിയുടെ ദിനങ്ങളാണ്. നിങ്ങളുടെ അധ്വാനത്തിന് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. വിജയിക്കാനുള്ള അവസരം വന്നുചേരും.
സ്വന്തമായി ബിസിനസ്സ് നടത്തുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ ടെന്‍ഷന്‍ വേണ്ട. വലിയ ലാഭം ആണ് ലഭിക്കാന്‍ പോകുന്നത്. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ശോഭിക്കാന്‍ സാധിക്കും. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും.
ധനു രാശി: നിങ്ങളെ തേടി ഒരു ശുഭ വാര്‍ത്ത എത്തും. ബുധന്‍ അനുകൂലമായി നില്‍ക്കുന്നത് കൊണ്ട് അതിന്റെ ശുഭരകരമായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. നിങ്ങള്‍ക്ക് ആർക്കെങ്കിലും കടം കൊടുത്ത പണം തിരികെ ലഭിക്കാന്‍ ഉണ്ടെങ്കില്‍ ഈ സമയത്ത് അത് ലഭിക്കും.
പണം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അതുപോലെ തന്നെ നിങ്ങള്‍ക്ക് ലഭിക്കാനുള്ള സ്വത്ത് ഈ സമയം ലഭിക്കും. നിങ്ങളെ അലട്ടിയിരുന്ന പ്രശ്‌നം ഈ സമയത്ത് ഇല്ലാതാകും. സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും.
കുംഭം: ഈ രാശിക്കാര്‍ക്ക് വളരെ നല്ല സമയമാണ് വരാന്‍ പോകുന്നത്. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം കൂടും. തൊഴില്‍ മേഖലയിലും നിങ്ങള്‍ പുരോഗതി ഉണ്ടാവും.
പ്രൊമോഷന് സാധ്യത ഉണ്ട്. നിങ്ങളുടെ നടക്കാതെ പോയ ആ ആഗ്രഹം ഏറെ വൈകാതെ നടക്കും. ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും. സാമ്പത്തികമായ നിങ്ങള്‍ നല്ല നിലയില്‍ എത്തും. കാര്യങ്ങൾ വളരെ ആലോചിച്ച് മാത്രം ചെയ്യുക.












Click it and Unblock the Notifications