Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം രണ്ടിരട്ടിയാകും, പ്രൊമോഷനും ഉറപ്പ്.. കാത്തിരിക്കുന്നത് ആഡംബര ജീവിതം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ദോഷകരമായേക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ ബുധന്റെ സഞ്ചാരത്തില്‍ വരുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശിക്കാരേയും ബാധിക്കും. മേയ് 21 ന് ബുധന്‍ നക്ഷത്രരാശി മാറിയിരിക്കുകയാണ്. ഇതുവരെ അശ്വതി നക്ഷത്രത്തിലായിരുന്ന ബുധന്‍ ഇനി ഭരണി നക്ഷത്രത്തിലാണ് സഞ്ചരിക്കുക.

astrology

മേയ് 29 വരെ ഈ നക്ഷത്രത്തില്‍ ആയിരിക്കും ബുധന്‍ സഞ്ചരിക്കുക. ഇത് 12 രാശികളേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ നക്ഷത്ര മാറ്റം ഗുണപരമാകുന്നത് എന്ന് നോക്കാം.

കന്നി

അശ്വതി നക്ഷത്രത്തില്‍ നിന്ന് ഭരണി നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉയര്‍ച്ച കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആസ്തിയില്‍ രണ്ടിരട്ടി വരെ വര്‍ധനവിന് സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്തോഷകരമായ നിമിഷങ്ങള്‍ പങ്ക് വെക്കാനാകും.

വൃശ്ചികം

അശ്വതി നക്ഷത്രത്തില്‍ നിന്ന് ഭരണി നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനം വരെ ലഭിക്കാന്‍ സാധ്യത കാണുന്നു. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.

ധനു

അശ്വതി നക്ഷത്രത്തില്‍ നിന്ന് ഭരണി നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റം ധനു രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ തേടുന്നവര്‍ക്ക് അനുകൂല സമയം.

കര്‍ക്കടകം

അശ്വതി നക്ഷത്രത്തില്‍ നിന്ന് ഭരണി നക്ഷത്രത്തിലേക്കുള്ള ബുധന്റെ മാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരിയറില്‍ വലിയ ഉയര്‍ച്ച കൈവരിക്കാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. സന്താന ഭാഗ്യം കൈവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+