Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, ജോലിയില്‍ പ്രൊമോഷന്‍ ഉറപ്പ്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സ്ഥാനചലനം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

മറ്റ് ചിലര്‍ക്ക് ഇത് ഏറെല ഗുണം ചെയ്യും. ജ്യോതിഷ പ്രകാരം ബുധന്‍ ഗ്രഹത്തിന് ഏറെ സവിശേഷതകളുണ്ട്. സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിളിക്കുന്നത്. ജ്യോതിഷത്തില്‍ സമ്പത്തിന്റെയും ബിസിനസിന്റെയും ബുദ്ധിയുടെയും അധിപനായി കണക്കാക്കപ്പെടുന്ന ഗ്രഹവും ബുധന്‍ തന്നെ.

astrology

ആഗസ്റ്റ് 24 ന് ബുധന് വിപരീത ചലനം സംഭവിച്ചിരുന്നു. സെപ്റ്റംബര്‍ 15 വരെ ബുധന്റെ ചലനം പ്രതിലോമകരമായിരിക്കും. ഇത് ചില രാശിക്കാരെ സംബന്ധിച്ച് അശുഭകരമാണ്. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് അനുകൂലവുമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്ക് ബുധന്റെ വിപരീത ചലനം പ്രയോജനം ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം

ബുധന്റെ പ്രതിലോമ ചലനം കര്‍ക്കടക രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഇവര്‍ക്ക് ആഡംബര ജീവിതം നയിക്കാനുള്ള അവസരമാണ് കൈവരാന്‍ പോകുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. സാമ്പത്തിക ബാധ്യത കാരണം മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. ഏറെ നാളായി തിരികെ ലഭിക്കാതിരുന്ന കടം നല്‍കിയ പണം തിരികെ ലഭിക്കും.

ഇടവം

ബുധന്റെ പ്രതിലോമ ചലനം ഇടവം രാശിക്കാര്‍ക്കും ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ പ്രശസ്തിയും ഭാഗ്യവും ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിദേശയാത്രക്ക് സാധ്യത കാണുന്നു.

തുലാം

ബുധന്റെ പ്രതിലോമ ചലനം തുലാം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സഹായിക്കും. ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് തൊടുന്നതെല്ലാം പൊന്നായി മാറും. ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ലാഭം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+