പുതിയ വീടും കാറും... ഒപ്പം കൈനിറയെ പൊന്നും; 2026 മുഴുവന്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയെ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്താറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം..
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലം നല്‍കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും അറിവിന്റേയും കാരകന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന വിശേഷണവും ബുധന് നല്‍കിയിട്ടുണ്ട്.
ഗ്രഹങ്ങള്‍ രാശി മാറുന്നത് പോലെ സഞ്ചാര രേഖയും മാറ്റാറുണ്ട്. 2026 ല്‍ ബുധന്‍ മൂന്ന് തവണ വക്രഗതിയില്‍ സഞ്ചരിക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെയുള്ള സമയത്ത് ബുധന്‍ മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ജൂണ്‍ 29 മുതല്‍ ജൂലൈ 23 വരെയുള്ള കാലയളവില്‍ മിഥുനം രാശിയിലും ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 10 വരെയുള്ള സമയം വൃശ്ചികം രാശിയിലും ബുധന്റെ വക്രഗതി സംഭവിക്കും.
ചില രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി കാലയളവ് വളരെ മികച്ച സമയമാണ്. ഇവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യങ്ങളും അനിതര സാധാരണമായ നേട്ടങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ വര്‍ഷം ബുധന്റെ വക്രഗതി സഞ്ചാരത്തിലൂടെ ഗുണങ്ങള്‍ ലഭിക്കുകയെന്നും നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കരിയറില്‍ നിങ്ങളെ തേടി മികച്ച അവസരങ്ങള്‍ എത്തുന്ന സമയം കൂടിയാണിത്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളം പ്രതീക്ഷിക്കാം. ബിസിനസ് രംഗത്തും തിളങ്ങാനാകും.
ചിങ്ങം
ബുധന്റെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് വഴി നിങ്ങളുടെ ആസ്തിയില്‍ വര്‍ധനവുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. ആത്മവിശ്വാസം വര്‍ധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം ഗുണകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. വിദേശയാത്രയ്ക്കുള്ള തടസങ്ങള്‍ നീങ്ങും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.












Click it and Unblock the Notifications