Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലൈ 18 മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍! നിങ്ങളുടെ രാശി ഇതാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത തരത്തിലായിരിക്കും പ്രതിഫലിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും അറിവിന്റേയും ജ്ഞാനത്തിന്റേയും കാരകനായ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. നിലവില്‍ തുലാം രാശിയില്‍ ആണ് ബുധന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.

Mercury Retrograde

എന്നാല്‍ ജൂലൈ 18 മുതല്‍ ബുധന്‍ തന്റെ സഞ്ചാര രേഖ മാറ്റും. അന്ന് തൊട്ട് തുലാം രാശിയില്‍ വക്രഗതിയില്‍ ആയിരിക്കും ബുധന്റെ സഞ്ചാരം. ആഗസ്റ്റ് 11 വരെ ഈ രീതിയില്‍ ആയിരിക്കും ബുധന്‍ തുലാം രാശിയില്‍ സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. ഇത് വഴി ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഗുണാനുഭവങ്ങളുണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ വക്രഗതി സഞ്ചാരം ഗുണം ചെയ്യുകയെന്ന് നോക്കാം.

വൃശ്ചികം

തുലാം രാശിയിലെ ബുധന്റെ വക്രഗതി സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലിയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താനും സാധിച്ചേക്കാം. മൊത്തത്തില്‍ കരിയറില്‍ വലിയ നേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കുടുംബത്തിലെ പ്രായമായ അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തോടൊപ്പം ദീര്‍ഘസമയം ചെലവഴിക്കാന്‍ സാധിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ വിജയം കൈവരിക്കാനാകും. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് അനുകൂലമായ സമയമാണിത്. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി കൂടാന്‍ കാരണമാകും.

ധനു

തുലാം രാശിയിലെ ബുധന്റെ വക്രഗതി സഞ്ചാരം ധനു രാശിക്കാര്‍ക്ക് ഗുണപരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വീട്, കാര്‍, വസ്തു എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. കുടുംബത്തില്‍ വിവാഹം പോലെ ഉള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.

മകരം

തുലാം രാശിയിലെ ബുധന്റെ വക്രഗതി സഞ്ചാരം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കും. ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണ്.

കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. ബിസിനസില്‍ തിളങ്ങാന്‍ സാധിക്കും. ഉപരി പഠനത്തിന് അന്യസംസ്ഥാനങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. ഇക്കാലയളവില്‍ കോടതി വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് വിജയം വരിക്കാന്‍ സാധിക്കും.

കുംഭം

തുലാം രാശിയിലെ ബുധന്റെ വക്രഗതി സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യ ദേവതയുടെ അനുഗ്രഹം ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ആഗ്രഹങ്ങളൊക്കെ പൂര്‍ത്തിയാക്കാനാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+