സമാധാനവും സമ്പത്തും ഒന്നിച്ചെത്തും.. രണ്ടാഴ്ച കഴിഞ്ഞാല്‍ ഇവരുടെ തലവര തെളിഞ്ഞു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് പറയപ്പെടുന്നത്. സംക്രമണം എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനമുണ്ടാക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും ഇത് എല്ലാവരേയും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമായെന്നും വരാം. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.

Mercury Retrograde

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍.

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിളിക്കപ്പെടുന്ന ബുധന്‍ ബുദ്ധി, വ്യാപാരം, സംസാരം എന്നിവയുടെ കാരകന്‍ എന്നും അറിയപ്പെടുന്നു. പഞ്ചാംഗം അനുസരിച്ച് ഒക്ടോബര്‍ 24 - ന് ബുധന്‍ വക്രഗതി സഞ്ചാരം ആരംഭിക്കും. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വന്ന് ചേരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാരെന്നും എന്തെല്ലാം ഭാഗ്യങ്ങളാണ് ഇവരെ തേടിയെത്തുക എന്നും നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയേറുന്നു. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. പഴയ വീട് പുതുക്കി പണിയുന്നതിന് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളിലൂടെ വലിയ നേട്ടം നിങ്ങളെ തേടിയെത്തും.

മിഥുനം

ബുധന്റെ വക്രഗതി സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മിഥുനം രാശിയുടെ അധിപന്‍ ബുധനായതിനാല്‍ വലിയ നേട്ടങ്ങളായിരിക്കും ഇക്കാലയളവില്‍ ഇവരെ തേടിയെത്തുക. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും.

കന്നി

കന്നി രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താനാകും.

തുലാം

ബുധന്റെ വക്രഗതി സഞ്ചാരം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാകും. ബന്ധങ്ങളില്‍ വൈകാരികത വര്‍ധിച്ചേക്കാം. പഴയൊരു പരിചയക്കാരനുമായി വീണ്ടും ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസിക സന്തോഷം വര്‍ധിപ്പിക്കാനിടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma