ആസ്തി ഇരട്ടിയായി കൂടും, പലവഴിക്ക് പണം കൈയിലെത്തും; 10 ദിവസത്തിനുള്ളില്‍ ഇവരുടെ ജീവിതം മാറിമറിയും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ പൊതുവെ വിശേഷിപ്പിക്കുന്നത്. നിലവില്‍ വൃശ്ചികം രാശിയിലാണ് ബുധന്റെ സഞ്ചാരം. അധികം വൈകാതെ ഇതേ രാശിയില്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. നവംബറിലായിരിക്കും ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കുക എന്ന് ജ്യോതിഷികള്‍ പറയുന്നു.

ബുധന്റെ സഞ്ചാരത്തിലെ ഈ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ബുധന്റെ സഞ്ചാര ദിശയിലെ മാറ്റം കൊണ്ട് സംഭവിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ നേട്ടങ്ങള്‍ ലഭിക്കുക എന്നും എന്തൊക്കെ സവിശേഷമായ നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക എന്നും നമുക്ക് പരിശോധിക്കാം.
വൃശ്ചികം
വൃശ്ചികം രാശിയില്‍ കൂടിയുള്ള ബുധന്റെ വക്രഗതി സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. സാമ്പത്തികമായി വലിയ ഉന്നതിയിലെത്താനുള്ള അവസരമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്ന് ചേരും
ചിങ്ങം
വൃശ്ചികം രാശിയില്‍ കൂടിയുള്ള ബുധന്റെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. പുതിയ വാഹനം, വീട് എന്നിവ വാങ്ങിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാനാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.
തുലാം
വൃശ്ചികം രാശിയില്‍ കൂടിയുള്ള ബുധന്റെ വക്രഗതി സഞ്ചാരം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സമൂഹത്തില്‍ ഉന്നത സ്ഥാനം കൈവരിക്കാനാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും.












Click it and Unblock the Notifications