Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവരാത്രിക്ക് മുന്‍പ് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍, സുവര്‍ണദിനങ്ങള്‍ വന്നെത്തി; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ബുധന്‍. ബുദ്ധിയുടേയും അറിവിന്റേയും കാരകനായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. മറ്റന്നാള്‍ ശിവരാത്രി ദിനമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ സവിശേഷമായ ദിനമാണിത്. ശിവരാത്രി ദിനത്തിന് മുന്‍പായി ബുധന്‍ ഉദിക്കാന്‍ പോകുകയാണ്. ഇത് ഇനി പറയുന്ന രാശിക്കാര്‍ക്ക് വലിയ ഗുണകരമായിരിക്കും.

astrology

മേടം

മേടം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. പലവഴിക്ക് വരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ കഷ്ടപ്പാടുകളും പ്രയാസങ്ങളും അകലും. ബിസിനസില്‍ മികച്ച ലാഭം നേടാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ചിങ്ങം

ബുധന്റെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇതുവരെ നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നേടാനാകും. പുതിയ സാമ്പത്തിക സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും.

മകരം

ബുധന്റെ ഉദയം മകരം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ വാഹനം സ്വന്തമാക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും വന്ന് ചേരും. തൊഴില്‍ രംഗത്തും ബിസിനസ് മേഖലയിലും നിങ്ങള്‍ക്ക് വിജയം ഉണ്ടാകും. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ വേണ്ടി വന്നേക്കാം.

കുംഭം

കുഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുകൂലമായിരിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പൂര്‍വിക സ്വത്ത് നിങ്ങളുടെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാക്കും. ബിസിനസില്‍ ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+