ഇനി അങ്ങോട്ട് രാജാവിനെ പോലെ ജീവിക്കാം; സന്തോഷവും ആഡംബരവും ജീവിതത്തില്‍, ഈ രാശിക്കാരാണോ
ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളില്‍ ഒന്നാണ് സൂര്യന്‍. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ബഹുമാനത്തിന്റെയും ഉയര്‍ന്ന സ്ഥാനത്തിന്റെയും നേതൃപരമായ കഴിവിന്റെയും ഘടകമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ഇതോടൊപ്പം ബുധനും ജ്യോതിഷത്തില്‍ ഒരുപാട് പ്രധാന്യങ്ങളാണുള്ളത്. ഈ രണ്ട് ഗ്രഹങ്ങളും ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഇക്കഴിഞ്ഞ ജൂലായ് 8ന് രാത്രി 12.19ന് ബുധന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇനി വരുന്ന 17ന് രാവിലെ സൂര്യന്‍ കര്‍ക്കടകത്തില്‍ സംക്രമിക്കുകയും ചെയ്യും. ഇതോടെ ബുധാദിത്യ രാജയോഗവും വിപരീത രാജയോഗവും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ജ്യോതിഷത്തില്‍ രണ്ട് രാജയോഗങ്ങളും വളരെ പ്രധാന്യത്തോടെയാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങളുടെ കാലമാണ്.

മകരം രാശിക്കാരെ സംബന്ധിച്ച് ഈ ഒരു സമയം അടിപൊളിയാണ്. ഒട്ടേറെ ശുഭകരമായ കാര്യങ്ങള്‍ ഈ സമയത്ത് സംഭവിക്കും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം ലഭിക്കും. നിങ്ങളുടെ ധൈര്യവും സാഹസവും വര്‍ദ്ധിക്കാന്‍ കാരണമാകും. പഴയ വായ്പകളുണ്ടെങ്കില്‍ അത് തിരിച്ചടക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടാകും.
കര്‍ക്കിടകം രാശിക്കാര്‍ക്കും എല്ലാ കാര്യങ്ങളും ശുഭകരമായി നടക്കും. വിപരീത രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒട്ടേറെ സൗഭാഗ്യങ്ങള്‍ നേടിത്തരും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. ബാങ്കിംഗ്, നിക്ഷേപം, ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട് ഈ രാശിക്കാര്‍ക്ക് പ്രത്യേക ഇളവ് ലഭിക്കും.
സൂര്യന്റെ സ്വാധീനം കൊണ്ട് തന്നെ ഈ സമയത്ത് രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് ബഹുമാനം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം നിങ്ങളെ തേടിയെത്തും. ഈ രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയാണിതെന്ന് പറയാം.
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. വിപരീത രാജയോഗം സൃഷ്ടിക്കുന്നതോടെ സൂര്യന്റെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. പഴയ രോഗങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതി കൈവരിക്കാന്‍ സാധിക്കും. ജോലിയിലും ബിസിനസിലും പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്ക് ആത്മീയതയില്‍ താല്‍പര്യം വര്‍ദ്ധിക്കും. ഗവേഷണത്തിലോ അന്വേഷണത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വലിയ പ്രയോജനം ലഭിക്കും.












Click it and Unblock the Notifications