• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

  • By Desk
Google Oneindia Malayalam News

ഡിസംബര്‍ മാസം സമാഗതമാകാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ. വരാനിരിക്കുന്ന മാസത്തില്‍ ചില രാശിക്കാരെ കാത്തിരിക്കുന്നത് അഭൂതപൂര്‍വമായ ഭാഗ്യങ്ങളാണ്. ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അത് മറ്റ് രാശികളുമായി ചേര്‍ന്ന് ചില യോഗങ്ങള്‍ രൂപീകരിക്കും എന്നതാണല്ലോ ജ്യോതിഷം പറയുന്നത്. ചില രാശിക്കാരുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍വചിക്കപ്പെടുന്നത് ഇത് അടിസ്ഥാനമാക്കിയാണ്.

എല്ലാ മാസവും ഒരു നിശ്ചിത സമയത്ത് ഗ്രഹങ്ങളുടെ സംക്രമണം നടക്കും. ഇത് എല്ലാ രാശിക്കാരുടെ ജീവിതത്തേയും പല വിധത്തിലാണ് ബാധിക്കുക. ഈ ഡിസംബറിലെ പ്രത്യേകത എന്താണ് എന്ന് വെച്ചാല്‍ പല വലിയ ഗ്രഹങ്ങളും രാശി മാറാന്‍ പോകുകയാണ് എന്നുള്ളതാണ്. അത്തരത്തില്‍ ഡിസംബറില്‍ ബുധന്‍ ഗ്രഹത്തിന്റെ രാശി മാറ്റം സംഭവിക്കാന്‍ പോവുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് ശുഭകരമാണ്.

1

ഡിസംബര്‍ 3 ന് ആണ് ബുധന്‍ ധനു രാശിയില്‍ സംക്രമിക്കുന്നത്. ബുധന്‍ ഗ്രഹത്തെ വ്യാപാരം, ബുദ്ധി എന്നിവയുടെ കാരണഭൂതനായാണ് കണക്കാക്കുന്നത്. ബുധന്‍ ധനു രാശിയില്‍ സംക്രമിക്കുന്നതോടെ ഭദ്ര രാജയോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. ബുധന്റെ രാശിമാറ്റം വഴി സംഭവിക്കുന്ന ഭദ്ര രാജയോഗം മൂന്ന് രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശികളാണ് എന്ന് നോക്കാം.

സാനിയയും മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രഖ്യാപനം നടത്തില്ല.. കാരണം ഇത്സാനിയയും മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രഖ്യാപനം നടത്തില്ല.. കാരണം ഇത്

2


മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം വഴി ഭദ്ര രാജയോഗം കൈവരും. ഇത് മൂലം മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത് അഭൂതപൂര്‍വമായ ഭാഗ്യമാണ്. മിഥുന രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ഈ ബുധന്റെ സംക്രമണം നടക്കുന്നത്. ഏഴാം ഭാവം വൈവാഹിക ജീവിതത്തിന്റേയും പങ്കാളിത്തത്തിന്റേയും ക്ഷേത്രമായിട്ടാണ് കണക്കാക്കി വരുന്നത്. അതിനാല്‍ ദാമ്പത്യ ജീവിതം അഭിവൃദ്ധിപ്പെടാനും വിവാഹം പെട്ടെന്ന് നടക്കാനും സാധ്യത കാണുന്നു.

ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊന്ന് സന്നാഹം വിഴിഞ്ഞത്തില്ലല്ലോ? കടന്നാക്രമിച്ച് വി മുരളീധരന്‍ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊന്ന് സന്നാഹം വിഴിഞ്ഞത്തില്ലല്ലോ? കടന്നാക്രമിച്ച് വി മുരളീധരന്‍

3

പ്രണയ ബന്ധം കൂടുതല്‍ ദൃഢമായി മുന്നോട്ട് പോകും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള ബിസിനസിലും മികച്ച നേട്ടം കൊയ്യാനാവും. കാര്‍ഷിക രംഗത്തും അഭിവൃദ്ധിക്ക് സാധ്യത കാണുന്നുണ്ട്. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കും.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

4

ബുധന്‍ ധനുരാശിയില്‍ പ്രവേശിക്കുന്നത് കൊണ്ട് ഭദ്ര രാജയോഗം രൂപപ്പെടുന്ന മറ്റൊരു രാശി ഇടവം രാശിക്കാരാണ്. ഇടവ രാശിക്കാര്‍ക്ക് വളരെ അനുകൂലമായ സമയമാണ് വരാനിരിക്കുന്നത്. ഇടവം രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ഭദ്ര രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ നിലവില്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ദീര്‍ഘായുസ് പ്രദാനം ചെയ്യുന്ന രാശിമാറ്റം കൂടിയാണ് ഇത്.

5

ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്. വസ്തു വാങ്ങാനും വസ്തു ഇടപാടുകള്‍ നടത്താനും മികച്ച സമയമാണ്. ബിസിനസ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ലാഭം കൈവരുന്ന നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കേണ്ടി വരും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും.

6


ബുധന്‍ ധനുരാശിയില്‍ പ്രവേശിക്കുന്നത് വഴി മീനം രാശിക്കാരേയും കാത്തിരിക്കുന്നത് ഭദ്രരാജയോഗമാണ്. മീനം രാശിക്കാരുടെ പത്താം ഭാവത്തിലാണ് ബുധന്‍ സംക്രമിക്കുന്നത് എന്നതിനാല്‍ വ്യാപാരം, സമ്പത്ത് എന്നിവയിലാണ് ഗുണപരമായ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. പുതിയ ജോലി, പുതിയ വാഹനം എന്നിവയ്ക്ക് സാധ്യത ഏറെയാണ്. ഭാഗ്യം നിങ്ങളുടെ കൂടെ തന്നെയാണ് എന്ന് ബോധ്യമാകുന്ന സാഹചര്യം വരും.

7


നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായിട്ട് പണം വരും. സ്വത്തുക്കള്‍ പ്രതീക്ഷിക്കുന്ന മൂല്യം ലഭിക്കും. വസ്തു ഇടപാടിന് ഏറ്റവും ഉചിതമായ സമയം. വരുമാനം പെട്ടെന്ന് വര്‍ധിക്കും. ബിസിനസ് രംഗത്ത് മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം.

English summary
Mercury Transit 2022: Bhadra Rajayoga blessing to these three zodiac signs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X