പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തിനും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഇത് പ്രകാരമാണ് ഓരോ വ്യക്തിയുടേയുംവ ജീവിതത്തിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ വിലയിരുത്തുന്നത്. ഇന്ന് പുതുവര്‍ഷം പിറന്നിരിക്കുകയാണ്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഭാഗ്യങ്ങളുടെ ഘോഷയാത്ര തന്നെ ലഭിക്കാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ഇന്നലെ അതായത് ഡിസംബര്‍ 31 ന് ആണ് ബുധന്‍ രാശി മാറിയത്.
ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ ആണ് ഒരു രാശി ചിഹ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നത്. അത്തരത്തില്‍ ബുധന്‍ രാശി മാറുമ്പോള്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നത് മൂന്ന് രാശിക്കാര്‍ക്കാണ്. സമ്പത്ത്, ബിസിനസ്, ബുദ്ധി, ആശയവിനിമയം എന്നിവയുടെ കാരകന്‍ എന്നാണ് ബുധന്‍ ഗ്രഹത്തെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ മൂന്ന് രാശിക്കാര്‍ക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകാന്‍ പോകുന്ന നാളുകളാണ് ഇനി.

2022 ഡിസംബര്‍ 31 ന് രാശി മാറിയ ബുധന്‍ 2023 ജനുവരി 12 വരെ ആ രാശി മാറ്റത്തില്‍ ആയിരിക്കും. അതായത് പുതുവര്‍ഷം പിറന്ന് ആദ്യ 12 ദിവസത്തിന് ഉള്ളില്‍ തന്നെ മൂന്ന് രാശിക്കാര്‍ക്ക് മികച്ച സമയം ആണ് എന്ന് സാരം. ബുധന്റെ രാശി മാറ്റം വഴി വലിയ സാമ്പത്തിക നേട്ടങ്ങളും സൗഭാഗ്യങ്ങളും കൈവരാന്‍ പോകുന്നത് ഏതൊക്കെ രാശിക്കാര്‍ക്ക് ആണ് എന്ന് നമുക്ക് നോക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം അഭൂതപൂര്‍വമായ ഭാഗ്യങ്ങള്‍ ആണ് കൊണ്ടുവരിക. സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും ഈ രാശിക്കാര്‍. തുലാം രാശിയിലെ ആളുകള്‍ക്ക് ഇക്കാലയളവില്‍ ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉള്ള സാധ്യത കാണുന്നുണ്ട്.

ഇക്കാലയളവില്‍ തുലാം രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കും. ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളെ വിജയകരമായി നേരിടാന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് മികച്ച സമയം. സഹോദരങ്ങളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. ധാരാളം പണം വന്ന് ചേരാന്‍ സാധ്യത കാണുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം ശുഭകരമായ ഫലങ്ങള്‍ കൊണ്ടുവരും. വരുമാനം ഇരട്ടിയാകും. ധന സമ്പാദനത്തിന് ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ തേടിയെത്തും. ചിങ്ങം രാശിക്കാരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും ഈ 12 ദിവസത്തിനുള്ളില്‍ മെച്ചപ്പെടും. ജോലി സംബന്ധമായി വിദേശയാത്രക്ക് സാധ്യത കാണുന്നു. തൊഴില്‍ രംഗത്തുള്ളവര്‍ക്ക് ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു.

ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സന്താന ഭാഗ്യം കൈവരും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച സമയമാണ്. സമൂഹത്തില്‍ നിന്ന് ആദരവ് ലഭിക്കും. കുടുംബാഗംങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടന യാത്രക്ക് സാധ്യത കാണുന്നു. ബുധന്റെ സ്വാധീനം കാരണം പഴയ വാഹനം വാങ്ങി പുതിയത് സ്വീകരിക്കാന്‍ സാധ്യത കാണുന്നുണ്ട്. ആരോഗ്യം സ്ഥിരമായിരിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ബുധന്റെ രാശി മാറ്റം ശുഭകരമായ ഫലങ്ങള്‍ കൊണ്ടുവരും. പുതുവര്‍ഷത്തിലെ ആദ്യ ദിവസങ്ങള്‍ ധനു രാശിക്കാര്‍ക്ക് മെച്ചപ്പെട്ട ദിനങ്ങളാകും. ബിസിനസ് രംഗത്ത് ഉള്ളവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. പുതിയ തൊഴില്‍ സാധ്യതകള്‍ നിങ്ങളുടെ ആശയത്താല്‍ രൂപീകരിക്കപ്പെടും. തൊഴില്‍ സ്ഥാപനത്തില്‍ ഇതുവഴി ആദരിക്കപ്പെടും. വരുമാനം കൂടാനും സാധ്യത കാണുന്നു.

പുതിയ വീടിന്റെ നിര്‍മാണം വേഗത്തിലാകും. സാമ്പത്തികമായി നിലനിന്നിരുന്ന തടസങ്ങള്‍ മാറി കിട്ടും. ജോലി സംബന്ധമായ ആവശ്യത്തിന് വിദേശ യാത്രക്ക് സാധ്യത കാണുന്നുണ്ട്. വിവാഹാലോചനകള്‍ നടക്കുന്നവര്‍ക്ക് വിവാഹം നടക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നുണ്ട്. ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കുടിയിരിക്കും.












Click it and Unblock the Notifications