വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്താന്‍ വെറും മൂന്ന് ദിവസം, ഒപ്പം പുത്തന്‍ വീടും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ ജീവിതത്തിലെ നല്ല സമയവും മോശം സമയവും നിര്‍ണയിക്കുന്നത് വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് ഗ്രഹങ്ങളുടെ സഞ്ചാരവും സ്ഥാനവും. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് സവിശേഷമായ സ്ഥാനമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
ഗ്രഹങ്ങളുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാരില്‍ ഗ്രഹ സംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ അനുകൂലമായിരിക്കും. ഇത്തരത്തില്‍ ജ്യോതിഷത്തില്‍ ഏറെ സവിശേഷമായ ഒരു ഗ്രഹസംക്രമണമാണ് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്നത്. ബുധന്‍ ഗ്രഹത്തെ 'ഗ്രഹങ്ങളുടെ രാജകുമാരന്‍' എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.

അതിനാല്‍ ബുധന്റെ ഏത് രാശിയിലേയും സംക്രമണം സവിശേഷമാണ്. യുക്തിയുടെയും ബുദ്ധിയുടെയും ഘടകമായാണ് ബുധനെ കണക്കാക്കുന്നത്. സ്വന്തം രാശിയായ മിഥുനത്തില്‍ സംക്രമിക്കാനിരിക്കുകയാണ് ബുധന്‍. ജൂണ്‍ 24ന് ഉച്ചയ്ക്ക് 12.35ന് ആണ് ബുധന്‍ മിഥുന രാശിയില്‍ സംക്രമിക്കുക. ജൂലൈ എട്ട് വരെ മിഥുനം രാശിയിലായിരിക്കും ബുധന്റെ സഞ്ചാരം. അതിന് ശേഷം കര്‍ക്കടക രാശിയിലേക്ക് ബുധന്‍ പ്രവേശിക്കും.
ബുധന്‍ മിഥുനം രാശിയില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ സൂര്യനും ഈ രാശിയില്‍ ഉണ്ടാകും. അതിനാല്‍ മിഥുനം രാശിയില്‍ ബുധാദിത്യ രാജയോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമാണ് ഇത്. എല്ലാ രാശിക്കാരിലും ഇതിന്റെ സ്വാധീനം ഉണ്ടാകും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് അഭൂതപൂര്‍വമായ ഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
ഇടവം
ബുധന്റെ മിഥുനം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണ്. കുടുംബാംഗങ്ങളില്‍ നിന്ന് എന്ത് കാര്യത്തിനും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ചിങ്ങം
മിഥുനം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്കും ശുഭകരമാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് ജീവിതം കുറെക്കൂടി മെച്ചപ്പെട്ടതാക്കാന്‍ സഹായിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം.
കര്‍ക്കടകം
ബുധന്റെ മിഥുനം രാശിയിലെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. സ്വത്ത് സംബന്ധമായ കോടതി വ്യവഹാരങ്ങളില്‍ അനുകൂല വിധി വരും. വീട്ടില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
തുലാം
മിഥുനം രാശിയില്‍ ബുധന്‍ സംക്രമിക്കുന്നത് തുലം രാശിക്കാര്‍ക്കും ഗുണപരമാണ്. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹം പൂര്‍ത്തീകരിക്കും. ആകര്‍ഷകമായ പാക്കേജില്‍ പുതിയ ജോലിക്ക് സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും. ബിസിനസ് സംബന്ധിയായ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. ഇത് സമൂഹത്തില്‍ നിങ്ങള്‍ക്ക് ആദരവ് വാങ്ങിത്തരും
മിഥുനം
ബുധന്റെ മിഥുനം രാശിയിലെ സംക്രമണം മിഥുനം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും. സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications