വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും.. പുതിയ വീടും കാറും സ്വന്തമാക്കാം; ഇവര്‍ക്കിനി രാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണപരമായിരിക്കും. മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ ദോഷവും ആയിരിക്കും.
ജ്യോതിശാസ്ത്രത്തില്‍ വലിയ പ്രത്യേകതകളുള്ള ഗ്രഹമാണ് ബുധന്‍. ബിസിനസിന്റെയും ബുദ്ധിയുടെയും ഒരു ഘടകമായാണ് ബുധനെ ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ബുധന്റെ രാശിമാറ്റം 12 രാശി ചിഹ്നങ്ങളെയും ശുഭകരമായോ അശുഭകരമായോ ബാധിക്കും. നിലവില്‍ ചിങ്ങം രാശിയിലൂടെയാണ് ബുധന്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ദീപാവലിക്ക് മുമ്പ് ബുധന്‍ സ്വന്തം രാശിയായ കന്നിയിലേക്ക് എത്തും.

ഒക്ടോബറില്‍ ആയിരിക്കും ഇത്. ബുധന്റെ ഈ രാശിമാറ്റം കന്നി രാശിയില്‍ ഭദ്ര രാജയോഗം സൃഷ്ടിക്കാന്‍ കാരണമാകും. ഇതുവഴി ചില രാശിക്കാര്‍ക്ക് അവിസ്മരണീയമായ ഒരു ഭാഗ്യം കൈവരികയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആര്‍ജജ്ജിക്കാന്‍ കഴിയുകയും ചെയ്യും. ബുധന്റെ രാശി മാറ്റം കൊണ്ട് നേട്ടമുണ്ടാകാന്‍ പോകുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം
കന്നി
ബുധന്റെ കന്നി രാശിയിലെ സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ഭദ്രരാജയോഗം കന്നിരാശിക്കാര്‍ക്ക് ഏറെ ഗുണപരമായിരിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൊയ്യാനാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന കാര്യം പൂര്‍ത്തീകരിക്കപ്പെടും.
മീനം
ബുധന്റെ കന്നി രാശിയിലെ സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ഭദ്രരാജയോഗം മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വാഹനം, വീട്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ വാങ്ങാന്‍ സാധിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ തന്നെ കൈയിലെത്തും. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴിമാറും. വിദേശത്ത് ജോലി, ഉപരിപഠനം എന്നിവ സ്വപ്‌നം കാണുന്നവര്‍ക്ക് അനുകൂല സമയം.
മിഥുനം
ബുധന്റെ കന്നി രാശിയിലെ സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ഭദ്രരാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് അനുകൂല സമയം. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും വലിയ ലാഭം കൊയ്യാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും.
ചിങ്ങം
ബുധന്റെ കന്നി രാശിയിലെ സംക്രമണം വഴി സൃഷ്ടിക്കപ്പെടുന്ന ഭദ്രരാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം നേടാം. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി നേടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications