ഇവരെ കാത്ത് ബംപര്‍ ഭാഗ്യം, ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്‍മാരാകും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ സംക്രമണം വലിയ ദോഷമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണപരമായിരിക്കും.
ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധന്‍. ബുദ്ധിശക്തി, യുക്തിസഹമായ കഴിവ്, നല്ല ആശയവിനിമയ കഴിവുകള്‍ എന്നിവയുടെ കാരകനായാണ് ബുധനെ കണക്കുന്നത്. ചന്ദ്രന്‍ കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ രാശി മാറ്റം നടത്തുന്ന ഗ്രഹമാണ് ബുധന്‍. എന്നാല്‍ ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം പല രാശിക്കാര്‍ക്കും ദോഷകരമായി ഭവിക്കാറാണുള്ളത്.

അതേസമയം ഇതേരാശിയില്‍ ബുധന്‍ പ്രതിലോമ സഞ്ചാരം നടത്തുകയാണെങ്കില്‍ അത് ചില രാശിക്കാരെ സംബന്ധിച്ച് വലിയ ഗുണപരമായിരിക്കും. ജ്യോതിഷ പ്രകാരം വക്ര സ്ഥാനത്തുള്ള ബുധന്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടമായിരിക്കും സമ്മാനിക്കുക. ബുധന്റെ ചിങ്ങം രാശിയിലെ പ്രതിലോമ സഞ്ചാരം ആര്‍ക്കൊക്കെയാണ് ഗുണപരമാകാന്‍ പോകുന്നത് എന്ന് നോക്കാം.
മിഥുനം
ചിങ്ങം രാശിയിലെ ബുധന്റെ പ്രതിലോമ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് വേഗത്തില്‍ ധനം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ഏറെ നാളായി തിരികെ ലഭിക്കാതിരുന്ന പണം പലിശയടക്കം തിരികെ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഏതൊരു കാര്യം ചെയ്യുമ്പോഴും കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ഉണ്ടാകും.
കന്നി
ചിങ്ങം രാശിയിലെ ബുധന്റെ പ്രതിലോമ സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായി കണക്കാക്കപ്പെടുന്നു. ഇവര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. വലിയ സാമ്പത്തിക ഭാഗ്യത്തിന് സാധ്യത കാണുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.
വൃശ്ചികം
ചിങ്ങം രാശിയിലെ ബുധന്റെ പ്രതിലോമ സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് ഏറെ ഗുണപരമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.












Click it and Unblock the Notifications