കണ്ണടച്ച് തുറക്കും മുന്‍പ് പണം വന്ന് നിറയും.... തലവര മാറുന്നു; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശികളിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഇത് വഴി വലിയ ദോഷമായിരിക്കും സംഭവിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ അനുകൂലമായിരിക്കും.
ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ബുധന്‍. ജാതകത്തില്‍ ബുധന്‍ അനുകൂല സ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. അതിനാല്‍ ബുധന്റെ സ്ഥാനത്ത് വരുന്ന ഏത് മാറ്റവും ഒരു വ്യക്തിയുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്നു. നിലവില്‍ കര്‍ക്കടകം രാശിയില്‍ ആണ് ബുധന്‍ സംക്രമിച്ചിരിക്കുന്നത്. ജൂലൈ 11 ന് ബുധന്‍ കര്‍ക്കടക രാശിയില്‍ ഉദിച്ചിരിക്കുകയാണ്.

ഇതിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ രീതിയിലുള്ള ഭാഗ്യമാണ് സമ്മാനിക്കുക. കര്‍ക്കടക രാശിയിലെ ബുധന്റെ ഉദയം ചില രാശിക്കാര്‍ക്ക് അളവറ്റ സമ്പത്തും വിജയവും നല്‍കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മിഥുനം
കര്‍ക്കടക രാശിയിലെ ബുധന്റെ ഉദയം മിഥുനം രാശിക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും. ഏറെ നാളായി നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മിഥുനം രാശിക്കാര്‍ക്ക് മോചനം ലഭിക്കും. വലിയ രീതിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ മിഥുനം രാശിക്കാരെ തേടിയെത്തും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷത ധനലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ വരുമാനം വര്‍ധിക്കാന്‍ കാരണമാകും.
ഏറെ നാളായി തിരികെ ലഭിക്കാത്ത കടം കൊടുത്ത പണം കൈയിലെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കും. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും.
കന്നി
കര്‍ക്കടക രാശിയിലെ ബുധന്റെ ഉദയം കന്നി രാശിക്കാര്‍ക്കും ഗുണം ചെയ്യും. ബിസിനസ് വിപുലപ്പെടുത്തുകയും അത് വഴി ലാഭം കൈവരിക്കുകയും ചെയ്യും. വരുമാനത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വര്‍ധന നിങ്ങളെ സാമ്പത്തികമായി സുരക്ഷിതമാക്കും. ഇക്കാലയളവില്‍ ജോലിയിലും ജീവിതത്തിലും പുരോഗതിയുണ്ടാകും. സമൂഹത്തില്‍ പ്രശസ്തി കൈവരും. ഇതുവഴി ആത്മാഭിമാനം വര്‍ധിക്കും.
ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര പോകാന്‍ സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം പൂവണിയും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല നേട്ടം കൊയ്യാനാകും.
മകരം
കര്‍ക്കടക രാശിയിലെ ബുധന്റെ ഉദയം മകരം രാശിക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജീവിതത്തിന്റെ പല മേഖലകളിലും അനുകൂലമായ ഫലങ്ങള്‍ വന്ന് ചേരും. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് അനുകൂല സമയം. യോജിച്ച ജീവിത പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയം കൂടുതല്‍ ദൃഢമാകും.
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിളകള്‍ക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കും. ഏറെ നാളായി കുട്ടികളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം വന്ന് ചേരും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സമൂഹത്തില്‍ നിന്ന് ആദരവ് ലഭിക്കും. കരിയറില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കും.












Click it and Unblock the Notifications