ഇന്ന് മുതല്‍ ഒരുമാസത്തേക്ക് ഈ രാശിക്കാരുടെ നല്ലകാലം; നിങ്ങളുമുണ്ടോ?
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ചിലര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷത്തില്‍ ബുദ്ധിയുടെയും ആശയവിനിമയത്തിന്റെയും പ്രതീകമായ ബുധന്‍ ഇന്ന് സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്റെ സ്വന്തം രാശിയിലൂടെയുള്ള ഈ സഞ്ചാരം എല്ലാ രാശിക്കാരെയും ഗണ്യമായി സ്വാധീനിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇത് വലിയ വിജയത്തിന്റെ പാത തുറന്നു കൊടുക്കും. ഓഗസ്റ്റ് 5 വരെ ബുധന്‍ മിഥുനം രാശിയില്‍ തന്നെ തുടരും.
അതിനാല്‍ ഈ ഒരു മാസക്കാലം അവരെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യാനുഭവങ്ങള്‍ കൊണ്ടുവരുന്ന സുവര്‍ണ്ണകാലമായിരിക്കും. കാരണം ജാതകത്തില്‍ ബുധന്‍ അനുകൂല സ്ഥാനത്താണെങ്കില്‍ അവര്‍ക്ക് മികച്ച കരിയര്‍ വളര്‍ച്ചയും ബിസിനസില്‍ വലിയ മുന്നേറ്റവും കൈവരിക്കാന്‍ സാധിക്കും. സ്വക്ഷേത്രത്തില്‍ ബുധന്‍ എത്തുമ്പോള്‍ അതിന്റെ ശുഭഫലങ്ങള്‍ ഇരട്ടിയാകും. ഇത് ആര്‍ക്കൊക്കെയാണ് ഗുണം ചെയ്യുക എന്ന് നോക്കാം...
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം വഴി വലിയ ഭാഗ്യാനുഭവങ്ങള്‍ വന്ന് ചേരും. കാരണം മിഥുനത്തിന്റെ ഒന്നാം ഭാവത്തിലാണ് ബുധന്റെ ഈ പ്രവേശനം നടക്കുന്നത്. ജോലിസ്ഥലത്ത് മികച്ച രീതിയിലുള്ള പ്രശംസകള്‍ ലഭിക്കുന്ന സമയമാണിത്. നിങ്ങളുടെ കാര്യക്ഷമതയും നേതൃത്വ പാടവവും മേലുദ്യോഗസ്ഥരാല്‍ പൂര്‍ണമായി അംഗീകരിക്കപ്പെടും. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്താനും അതുവഴി സമ്പത്ത് വര്‍ധിപ്പിക്കാനും സാധിക്കും.
ചിങ്ങം
ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയില്‍ ബുധന്‍ പതിനൊന്നാം ഭാവത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ജ്യോതിഷത്തില്‍ ഈ പതിനൊന്നാം ഭാവം വരുമാനത്തെയും വലിയ വിജയങ്ങളെയുമാണ് കാട്ടിത്തരുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക കാര്യങ്ങളില്‍ ഈ രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായ ഭാവമാറ്റമായിരിക്കും ഇത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പണം അപ്രതീക്ഷിതമായി തിരികെ ലഭിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് ജാതകത്തിന്റെ പത്താം ഭാവത്തിലൂടെയാണ് ബുധന്റെ ഈ ഗോചരം നടക്കുന്നത്. പത്താം ഭാവം കര്‍മ്മഭാവമായതിനാല്‍ ജോലി സംബന്ധമായ വലിയ സാധ്യതകള്‍ ഇവിടെ തെളിയും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉറപ്പാണ്. പുതിയ ഉപജീവന മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്ന ആളുകള്‍ക്ക് അവരുടെ ആവശ്യത്തിന് അനുയോജ്യമായ വലിയ അവസരങ്ങള്‍ വരും.
തുലാം
ബുധന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം തുലാം രാശിക്കരുടെ ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തിലാണ് ബുധന്റെ ഗോചരം നടക്കുന്നത്. ഈ സംക്രമണ വിവരമനുസരിച്ച് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും കൂടുതല്‍ സമയം നിലകൊള്ളുക. ദീര്‍ഘനാളായി പാതിവഴിയില്‍ മുടങ്ങിപ്പോയ പല പ്രധാനപ്പെട്ട കാര്യങ്ങളും വളരെ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.















Click it and Unblock the Notifications