ആഗ്രഹിക്കുന്നതെന്തും സഫലമാകും.. അളവറ്റ ധനം കൈയിലേക്ക്; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ജജ്യോതിഷ പ്രകാരമുള്ള ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണെങ്കിലും രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരമാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ പലതരത്തിലായിരിക്കും. ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹ സംക്രമണം അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലം സമ്മാനിക്കും.
നവഗ്രഹങ്ങളില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുധന്‍ അറിവ്, ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനാണ്. നിലവില്‍ മേടം രാശിയിലുള്ള ബുധന്‍ നാളെ, അതായത് മേയ് 15 ന് ഇടവം രാശിയിലേക്ക് മാറും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും നാല് രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമായിരിക്കും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യം തുണയ്ക്കുന്നതെന്ന് അറിയാം.
ഇടവം
ബുധന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കലാ കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും ഉണ്ടാകും. കര്‍മരംഗത്ത് ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനാകും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ സ്‌കോളര്‍ഷിപ്പോടുകൂടി തന്നെ പഠിക്കാനാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം ലഭിക്കും. സാമ്പത്തികമായി വലിയ നേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം ശുഭകരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് ആഗ്രഹം സാധിക്കുന്നതാണ്. പഠന ആവശ്യങ്ങള്‍ക്കായും ദീര്‍ഘയാത്രകള്‍ നടത്തേണ്ടി വന്നേക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവരെ അലട്ടിക്കൊണ്ടിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ആകും
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം അനുകൂലമായിരിക്കും. ഏറെ നാളായുള്ള പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്ന സമയക്കാലമാണിത്. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ഇതുവരെ വിവാഹം നടക്കാതെ വിഷമിച്ചിരുന്നവര്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വന്നുചേരും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ലാഭം കൊയ്യാനാകും.
മകരം
ബുധന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണം മകരം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ഗുണാനുഭവങ്ങള്‍ ലഭിക്കുന്നതാണ്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സഹോദരങ്ങളുമായി നല്ല സ്നേഹബന്ധം പുലര്‍ത്തി മുന്നോട്ട് പോകാന്‍ ആകും. അവരില്‍ നിന്നും സഹായങ്ങളും പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും ആഗ്രഹം സഫലമാകുന്നതാണ്. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വലിയ ലാഭം ലഭിക്കും.















Click it and Unblock the Notifications