Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗം ആരംഭിച്ചു, സമ്പത്ത് വന്ന് നിറയും, ആഗ്രഹിച്ചതെല്ലാം നേടും; സുവര്‍ണകാലം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശി മാറാറുണ്ട്. അതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും ഉണ്ടാവാറുണ്ട്. ഇതേ തുടര്‍ന്ന് ഭാഗ്യ നേട്ടങ്ങള്‍ പലരുടെയും ജീവിതത്തിലേക്ക് കടന്നുവരും. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വലിയ നേട്ടങ്ങളും ചിലര്‍ക്ക് ലഭിക്കും.

സെപ്റ്റംബര്‍ 23ന് ബുധന്റെ സുപ്രധാന രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്. ബുധന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് നീങ്ങും. കന്നി രാശിയുടെ അധിപന്‍ ബുധനാണ്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ബുധന്റെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് സുവര്‍ണകാലം സമ്മാനിക്കും. ഇവര്‍ക്ക് വലിയ നേട്ടങ്ങള്‍ പലതും സ്വന്തമാക്കാനാവും. കുട്ടികളുടെ വിദ്യാഭാസത്തിനായി പണം ചെലവഴിക്കാന്‍ സാധിക്കും. പ്രണയിക്കുന്നവരാണെങ്കില്‍ അതിന് ഏറ്റവും അനുകൂല സമയമാണിത്. പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല. അതുപോലെ പുതിയ ജോലി അന്വേഷിക്കുന്നവര്‍ കുറച്ച് കാത്തിരുന്നാല്‍ ജോലി ലഭിക്കും.

ഏത് തീരുമാനവും ആലോചിച്ചെടുക്കാനാവും. ഇടവം രാശിക്കാര്‍ക്ക് കൈനിറയെ ധനനേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ പരിഹരിക്കപ്പെടും. സാമ്പത്തികമായി ശക്തിപ്പെടാനും ഇക്കാലയളില്‍ സാധിക്കും.

കന്നി: ബുധന്റെ സംക്രണം കന്നി രാശിയില്‍ സംഭവിക്കുന്നതോടെ വലിയ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ചില തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇത് മികച്ച നേട്ടങ്ങള്‍ സമ്മാനിക്കും. മാധ്യമം, വൈദ്യം പോലുള്ള മേഖലകളിലുള്ളവരാണ് ശുഭകരമായ കാര്യങ്ങള്‍ ലഭിക്കുക. ജോലിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇക്കാലയളവില്‍ അതെല്ലാം പരിഹരിക്കപ്പെടും.

എല്ലാവരുടെയും വിശ്വാസം വീണ്ടെടുക്കാന്‍ കന്നി രാശിക്കാര്‍ക്ക് സാധിക്കും. അപ്രതീക്ഷിതമായി ധനനേട്ടങ്ങളും ലഭിക്കും. അതിലൂടെ എല്ലാ പ്രതിസന്ധികളെയും പരിഹരിക്കാന്‍ സാധിക്കും. സമ്പന്ന ജീവിതം നയിക്കാനാവും. ആഡംബരങ്ങളും തേടിയെത്തും. അത്ഭതകരമായ വളര്‍ച്ചയും കന്നി രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കും.

ധനു: ഈ രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ആഢംബര ജീവിതം സമ്മാനിക്കും. ധനനേട്ടങ്ങള്‍ എല്ലാ പ്രതിസന്ധികളെയും പരിഹരിക്കും. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇക്കാലയളവില്‍ ശ്രമിച്ചാല്‍ നല്ല ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴിലിടത്തില്‍ എല്ലാ ജോലികളും ആത്മാര്‍ഥതോടെ നിശ്ചിത കാലയളവില്‍ പൂര്‍ത്തിയാക്കാനാവും.

പ്രതീക്ഷിച്ചത് പോലെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഇവര്‍ക്ക് ലഭിക്കും. സുവര്‍ണകാലം തന്നെ ധനു രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും. ആഗ്രഹിച്ചതെന്തും ഇക്കാലയളവില്‍ സ്വന്തമാക്കാനാവും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം അതില്‍ നിന്ന് ലഭിക്കും. നിക്ഷേപങ്ങളും ലാഭകരമായി മാറും.

മീനം: ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജീവിതം രാജകീയമാക്കും. ഏറ്റവും അനുകൂലമായ സമയാണ് ഇവരെ തേടിയെത്തുക,. ബിസിനസുകാരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാനാവും. അതുപോലെ ഏത് കാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാവും.

എന്ത് കാര്യം ചെയ്താലും അത് നേട്ടമായി മാറും. അതുപോലെ നിക്ഷേപങ്ങള്‍ എല്ലാം വലിയ രീതിയില്‍ ധനം സമ്പാദിക്കാന്‍ സഹായിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും. ഐശ്വര്യവും സമ്പത്തും ഒരുപോലെ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+