Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും സ്വന്തമാക്കും.. ബിസിനസില്‍ വെച്ചടി കയറ്റം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

സ്വര്‍ണം കൈവശമുണ്ടോ? സൗദി അറേബ്യ യാത്രക്കാര്‍ സൂക്ഷിക്കണം, പരിധി മാറ്റി, പിഴ കൂടും
സ്വര്‍ണം കൈവശമുണ്ടോ? സൗദി അറേബ്യ യാത്രക്കാര്‍ സൂക്ഷിക്കണം, പരിധി മാറ്റി, പിഴ കൂടും

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Mercury Transit

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ഭാരതീയ ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ ബുദ്ധിയുടെയും കരിയറിന്റെയും ബിസിനസിന്റെയും കാരകനാണ് ബുധന്‍. ജാതകത്തില്‍ ബുധന്‍ അനുകൂല ഭാവത്തില്‍ സഞ്ചരിക്കുന്ന സമയങ്ങളില്‍ വ്യക്തികള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭവും പുരോഗതിയും കൈവരുന്നു. ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. ബുധസംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുക നോക്കാം.

ഇറാന്‍ കടുപ്പിക്കുന്നു; 30 ദിവസം ഹോര്‍മുസില്‍ പൂര്‍ണ നിയന്ത്രണം, ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ കരാര്‍
ഇറാന്‍ കടുപ്പിക്കുന്നു; 30 ദിവസം ഹോര്‍മുസില്‍ പൂര്‍ണ നിയന്ത്രണം, ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ കരാര്‍

ചിങ്ങം

ബുധന്റെ ഈ രാശിമാറ്റത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം കൊയ്യാന്‍ പോകുന്നത് ചിങ്ങം രാശിക്കാരാണ്. ചിങ്ങക്കൂറുകാര്‍ക്ക് തൊഴില്‍ രംഗത്ത് വലിയ അംഗീകാരങ്ങളും പ്രശംസകളും ജനപ്രീതിയും നേടാന്‍ സാധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അര്‍ഹിച്ച ശമ്പളത്തോടെ മികച്ച അവസരങ്ങള്‍ വന്നെത്തും. ദീര്‍ഘനാളായി മുടങ്ങിക്കിടന്ന സാമ്പത്തിക ഇടപാടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ധനു

ധനു രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഈ സമയം വളരെ സന്തോഷകരവും സമൃദ്ധി നിറഞ്ഞതുമായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും മുന്‍പ് ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താനും ബിസിനസ് വിപുലീകരിക്കാനും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഔദ്യോഗിക കാര്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള യാത്രകള്‍ ഈ സമയത്ത് ഗുണം ചെയ്യും.

ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ ഒരിക്കലും തള്ളിക്കളയരുത്; വരാനിരിക്കുന്നത് വലിയ ആപത്ത്!
ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ ഒരിക്കലും തള്ളിക്കളയരുത്; വരാനിരിക്കുന്നത് വലിയ ആപത്ത്!

മേടം

മേടം രാശിക്കാര്‍ക്ക് ബുധസംക്രമണം ഗുണം ചെയ്യും. പ്രണയ കാര്യങ്ങളിലും കുടുംബ ജീവിതത്തിലും ധനു രാശിക്കാര്‍ക്ക് സമാധാനപരമായ അന്തരീക്ഷമാണ് കാത്തിരിക്കുന്നത്. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുകയും തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. പരസ്പര വിശ്വാസം വര്‍ധിക്കുന്നതിലൂടെ കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുകയും പുതിയ തുടക്കങ്ങള്‍ക്ക് വഴിതെളിയുകയും ചെയ്യും.

മിഥുനം

ബുധസംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് വസ്തു ഇടപാടുകളില്‍ കനത്ത ലാഭം കൊയ്യാന്‍ സാധിക്കും. ദീര്‍ഘകാലമായി വില്‍ക്കാന്‍ കഴിയാതെ കിടന്ന ഭൂമിയോ വീടോ ആകര്‍ഷകമായ വിലയ്ക്ക് വിറ്റഴിക്കാന്‍ കഴിയും. പുതിയ വീട് പണിയാനോ സ്വത്ത് വാങ്ങാനോ ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരു തടസവും നേരിടേണ്ടി വരില്ല. കലാസാഹിത്യ രംഗങ്ങളിലും സര്‍ഗ്ഗാത്മക മേഖലകളിലും പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് കഴിവ് തെളിയിക്കാന്‍ നല്ല അവസരങ്ങള്‍ വന്നെത്തും.

തുലാം

തുലാം രാശിക്കാര്‍ക്ക് ബുധസംക്രമണം ഗുണകരമായിരിക്കും. പുതിയ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിടാനും കരിയറില്‍ വിജയം വരിക്കാനും സാധിക്കും. സാമ്പത്തികമായ സ്ഥിരത കൈവരുന്നതോടെ ദീര്‍ഘകാല നിക്ഷേപങ്ങളിലേക്ക് പണം മാറ്റിവെക്കാനാകും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബിസിനസ് രംഗത്ത് വലിയ പിന്തുണയും ഇവര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+