Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നം കണ്ട ആഡംബര ജീവിതം വന്നെത്തി.. പുതിയ കാറും വീടും ഭൂമിയും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ഫെബ്രുവരി ഒന്നിന് ബുധന്‍ രാശി മാറും. നിലവില്‍ ധനു രാശിയിലുള്ള ബുധന്‍ ഈ ദിവസം തൊട്ട് മകരം രാശിയിലൂടെയായിരിക്കും സഞ്ചരിക്കുക. ബുധന്റെ രാശി മാറ്റം എല്ലാ രാശികളെയും ബാധിക്കുന്നു. ജ്യോതിഷത്തില്‍ ബുധന് പ്രത്യേക സ്ഥാനമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ബുധന്റെ ഏതൊരു മാറ്റവും എല്ലാ രാശിക്കാരേയും ബാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്റെ രാശി മാറ്റം ഗുണപരമാകുക എന്ന് നോക്കാം.

astrology

മേടം രാശി

മകരം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കഠിനാധ്വാനം വിജയം കാണും. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ശക്തമാകും. വിദേശത്ത് ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുന രാശി

മകരം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം മിഥുന രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ഇക്കാലയളവില്‍ ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂലം.

കര്‍ക്കടക രാശി

മകരം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനവും ആദരവും വര്‍ധിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാന്‍ സാധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ബിസിനസ് സംബന്ധമായ തടസങ്ങള്‍ മുഴുന്‍ നീങ്ങി കിട്ടും. ബിസിനസ് വിപുലപ്പെടും.

ചിങ്ങം രാശി

മകരം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് പുതിയ വാഹനം, ഭൂമി, വീട് എന്നിവ വാങ്ങാനുള്ള യോഗമുണ്ടായിരിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടന്ന ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

തുലാം രാശി

മകരം രാശിയിലേക്കുള്ള ബുധന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം ലഭിക്കും. ആഗ്രഹിച്ചതെന്തും കൈക്കലാക്കാന്‍ സാധിക്കും. സ്വപ്‌നം കണ്ട ആഡംബര ജീവിതം വന്നെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും ഈ രാശിക്കാര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+