ഈ രാശിക്കാരാണോ? ആസ്തി രണ്ടിരട്ടിയായി വര്‍ധിക്കും, കൈ നിറയെ സ്വര്‍ണ്ണം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ദോഷകരമായ ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ബുധന് ഒരു പ്രത്യേക സ്ഥാനമാണ് ജ്യോതിഷത്തില്‍ നല്‍കിയിട്ടുള്ളത്. ബുദ്ധി, യുക്തി തുടങ്ങിയവയുടെ ഘടകമാണ് ബുധന്‍ എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ബുധന്റെ രാശിമാറ്റം 12 രാശികള്‍ക്കും ശുഭകരവും അശുഭകരവുമായ നേട്ടങ്ങള്‍ നല്‍കും. നിലവില്‍ ബുധന്‍ ചിങ്ങം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിയാണ് ചിങ്ങം. സൂര്യ രാശിയിലെ ബുധന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്ക് ചിങ്ങം രാശിയിലെ ബുധന്റെ സഞ്ചാരം ഗുണം ചെയ്യുക എന്ന് നമുക്കൊന്ന് പരിശോധിക്കാം.
മേടം
ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവര്‍ക്ക് കരിയറില്‍ വലിയ വിജയം നേടാനാകും. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബജീവിതം സന്തോഷകരമാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാനാകും.
ഇടവം
ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടമുണ്ടാകും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ആര്‍ജിക്കാനാകും.
ചിങ്ങം
ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇതുവഴി നിങ്ങളുടെ ആസ്തി ഇരട്ടിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടാന്‍ സാധിക്കും.
കന്നി
ചിങ്ങം രാശിയിലെ ബുധന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് വിജയം നേടാന്‍ സാധിക്കും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ കൈയിലെത്തും. ആസ്തി രണ്ടിരട്ടിയായി വര്‍ധിക്കും.












Click it and Unblock the Notifications