ഈ രാശിക്കാരാണോ? നാളെ മുതല്‍ കൈനിറയെ പണമെത്തും, ആസ്തി ഇരട്ടിയാകാന്‍ പോകുന്നു
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം അനുകൂലമാണെങ്കില്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമാകും എന്ന് മാത്രം.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ അധിപന്‍ എന്നാണ് ബുധനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിലവില്‍ കര്‍ക്കടകം രാശിയിലാണ് ബുധന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ നാളെ മുതല്‍ ബുധന്‍ കര്‍ക്കടകം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കും. ഈ സംക്രമണത്തിന്റെ പ്രഭാവം ചില രാശികള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുക.

ആഗസ്റ്റ് 28 ന് കര്‍ക്കടക രാശിയില്‍ തന്നെ നേര്‍രേഖയിലേക്ക് ബുധന്‍ തിരിച്ചെത്തുകയും ചെയ്യും. കര്‍ക്കടകം രാശിയിലെ ബുധന്റെ വിപരീത ചലനം നാളെ മുതല്‍ ഒരാഴ്ച കാലത്തേക്ക് ചില രാശിക്കാര്‍ക്ക് വളരെ അധികം ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശികളെന്ന് നോക്കാം.
ഇടവം
കര്‍ക്കടക രാശിയിലെ ബുധന്റെ വിപരീത ചലനം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ കാലയളവില്‍ ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി നിങ്ങള്‍ മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
ആത്മവിശ്വാസത്തോടെ ചെയ്യുന്ന ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായുള്ള പ്രണയ ബന്ധം വിവാഹത്തിലേക്ക് വഴി മാറും.
കന്നി
കര്‍ക്കടക രാശിയിലെ ബുധന്റെ വിപരീത ചലനം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങിക്കാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. മുന്‍കാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം
കര്‍ക്കടക രാശിയിലെ ബുധന്റെ വിപരീത ചലനം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.
ധനു
കര്‍ക്കടക രാശിയിലെ ബുധന്റെ വിപരീത ചലനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാനാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സ്വപ്‌നം കണ്ട ജീവിതം വന്ന് ചേരും.












Click it and Unblock the Notifications