പുത്തന്‍വീട്ടില്‍ ആഡംബരജീവിതം... ലോട്ടറിയില്‍ ഭാഗ്യം ഉറപ്പ്; ജനുവരി 4 മുതല്‍ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ ഗുണം പന്ത്രണ്ട് രാശിക്കാരും ലഭിക്കും എന്നും ജ്യോതിഷികള്‍ പറയുന്നു. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമാകും എന്ന് മാത്രം.
പുതുവര്‍ഷം പിറന്ന് അധികമാകും മുമ്പെ വലിയൊരു ഗ്രഹ സംക്രമണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ജ്യോതിഷ ലോകം. ജനുവരി നാലിന് അതായത് മറ്റന്നാള്‍ ബുധന്‍ രാശി മാറും. നിലവില്‍ തുലാം രാശിയില്‍ വിരാജിക്കുന്ന ബുധന്‍ മറ്റന്നാള്‍ ധനു രാശിയിലേക്ക് പ്രവേശിക്കും. ഗ്രഹങ്ങളുടെ രാജകുമാരനെന്ന് അറിയപ്പെടുന്ന ബുധനെ ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും കാരകന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.

മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധന്‍ എങ്കിലും ധനു രാശിയിലേക്കുള്ള വരവ് ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ജനുവരി നാലിന് രാവിലെ 11.55 നാണ് ബുധന്‍ ധനു രാശിയില്‍ എത്തുക. ഇത് മൂന്ന് രാശിക്കാര്‍ക്ക് വലിയ സൗഭാഗ്യമാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം.
മേടം
തുലാം രാശിയില്‍ നിന്ന് ധനു രാശിയിലേക്കുള്ള ബുധന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായൊരു വീട് എന്ന സ്വപ്‌നം പൂവണിയും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുമിത്രാദികളില്‍ നിന്നും എല്ലാ കാര്യത്തിനും പിന്തുണയുണ്ടാകും.
മിഥുനം
തുലാം രാശിയില്‍ നിന്ന് ധനു രാശിയിലേക്കുള്ള ബുധന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ നാലാം ഭാവാധിപന്‍ ആണ് ബുധന്‍ എന്നതിനാല്‍ തന്നെ ഇക്കാലയളവില്‍ വലിയ സൗഭാഗ്യം ഇവരെ തേടിയെത്തും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം കൊയ്യാനാകും.
ചിങ്ങം
തുലാം രാശിയില്‍ നിന്ന് ധനു രാശിയിലേക്കുള്ള ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുധന്‍ എത്തുന്നത്. ഇക്കാലയളവില്‍ വലിയ സൗഭാഗ്യം ഇവരെ തേടിയെത്തും. പുതിയ വാഹനം വാങ്ങാനുള്ള ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വലിയ സമ്മാനം നേടാനും സാധ്യത കാണുന്നു.












Click it and Unblock the Notifications