കൈനിറയെ സ്വര്‍ണം, പലവഴിക്ക് പണം ലഭിക്കും; 2025 ഈ രാശിക്കാരുടെ വര്‍ഷം, നിങ്ങളുമുണ്ടോ?
ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും സന്തോഷത്തിന്റേയും കാരകന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും ബുധനെ ജ്യോതിഷത്തില്‍ വിശേഷിപ്പിക്കാറുണ്ട്. ബുധന്റെ രാശിമാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

പുതുവര്‍ഷം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2025 ന്റെ ആരംഭത്തോടെ ബുധന്‍ വൃശ്ചിക രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് മാറും. ഇത് എല്ലാ രാശിക്കാരിലും കാര്യമായ സ്വാധീനം ചെലുത്തും. ബുധന്റെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏതെല്ലാം രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് നോക്കാം.
മേടം
വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. സാമ്പത്തികമായി വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും.
കന്നി
വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം നേടും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളെ സമ്പന്നനാക്കും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. ബിസിനസില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിക്കും.
ചിങ്ങം
വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവത കൂടെയുണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഒരു കൈ നോക്കാവുന്നതാണ്. മത്സരപരീക്ഷകളില്‍ വിജയം നേടാനാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.












Click it and Unblock the Notifications