Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? 14 ദിവസത്തിന് ശേഷം കാത്തിരിക്കുന്നത് ആഡംബര ജീവിതം, ധനനേട്ടം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി, നക്ഷത്രം, സഞ്ചാര രേഖ എന്നിവ മാറ്റാറുണ്ട്. ഇത് എല്ലാ രാശിക്കാരേയും കാര്യമായി സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുയോജ്യമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. ബുദ്ധിയുടേയും ജ്ഞാനത്തിന്റേയും ദേവനായ ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. നിലവില്‍ കുംഭം രാശിയില്‍ ഉള്ള ബുധന്‍ മേയ് ഏഴിന് മീനം രാശിയിലേക്ക് പ്രവേശിക്കും. അടുത്ത മാസം ഏഴാം തിയതി രാവിലെ 3.53 ന് ആണ് ബുധന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്.

astrology

മേയ് 23 വരെ ഈ രാശിയില്‍ ആയിരിക്കും ബുധന്റെ സഞ്ചാരം. ഇത് പന്ത്രണ്ട് രാശിക്കാരേയും പല തരത്തില്‍ ആയിരിക്കും സ്വാധീനിക്കുക. എന്നാല്‍ അഞ്ച് രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടങ്ങള്‍ ആയിരിക്കും സമ്മാനിക്കുക. രാജയോഗത്തിന് സമാനമായ അവസ്ഥയിലൂടെയാണ് ഈ രാശിക്കാര്‍ കടന്ന് പോകുക. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.

മേടം

കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്കുള്ള ബുധന്റെ സഞ്ചാരം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

കര്‍ക്കിടകം

കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്കുള്ള ബുധന്റെ സഞ്ചാരം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഉണ്ടാകും. കരിയറില്‍ ഉയരങ്ങളിലെത്താനും സാധ്യത കാണുന്നു. സ്വപ്‌നം കണ്ട ജീവിതമാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കും.

ചിങ്ങം

കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്കുള്ള ബുധന്റെ സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്ടിലേക്ക് താമസം മാറിയേക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സമ്പത്ത് ഇരട്ടിയാകും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹത്തിലേക്ക് വഴി മാറും.

തുലാം

കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്കുള്ള ബുധന്റെ സഞ്ചാരം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാം. ബിസിനസില്‍ ലാഭം ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പല വഴിക്ക് പണം കൈയിലെത്തും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. മുന്‍ കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം.

ധനു

കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്കുള്ള ബുധന്റെ സഞ്ചാരം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. അക്കാദമിക് രംഗത്ത് ഉയര്‍ച്ചയുണ്ടാകും. സമൂഹത്തില്‍ ജനപ്രീതി വര്‍ധിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാന്‍ അവസരമുണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+