Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പൊന്നും പണവും... വെറും അഞ്ച് ദിവസത്തിനുള്ളില്‍ ഇവരുടെ നല്ലകാലം തുടങ്ങും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാവരേയും സ്വാധീനിക്കും.

ലുലുവിലേക്ക് വിട്ടോ.., സാധനങ്ങള്‍ക്ക് പകുതി വില മാത്രം; ഫ്‌ലാറ്റ് 50% മെഗാ സെയിലുമായി ലുലു
ലുലുവിലേക്ക് വിട്ടോ.., സാധനങ്ങള്‍ക്ക് പകുതി വില മാത്രം; ഫ്‌ലാറ്റ് 50% മെഗാ സെയിലുമായി ലുലു

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാരിലും നക്ഷത്രക്കാരിലും ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായ ഫലങ്ങളും സമ്മാനിക്കാറുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ 9 എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

Mithuna Sankranti 2026

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ഈ രാശിക്കാരാണോ? ജൂണ്‍ 22 മുതല്‍ തലവര മാറും, ഭാഗ്യദേവത ഇനി നിങ്ങള്‍ക്കൊപ്പം!!
ഈ രാശിക്കാരാണോ? ജൂണ്‍ 22 മുതല്‍ തലവര മാറും, ഭാഗ്യദേവത ഇനി നിങ്ങള്‍ക്കൊപ്പം!!

നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍.

ഗ്രഹങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സൂര്യനെ കേന്ദ്ര ഘടകമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ മാസവും രാശി മാറ്റം നടത്തുന്ന ഗ്രഹമാണ് സൂര്യന്‍. നിലവില്‍ ഇടവം രാശിയിലാണ് സൂര്യന്‍ വിരാജിക്കുന്നത്. ജൂണ്‍ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:58-ന് സൂര്യദേവന്‍ ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിലേക്ക് സംക്രമിക്കും. ഇതോടെ ജ്യോതിഷത്തിലെ സവിശേഷമായ മിഥുന സംക്രാന്തിക്ക് തുടക്കമാകും.

വെറുതെയിരുന്നാലും പണം വന്ന് മൂടും... സ്വര്‍ണം കൊണ്ട് തുലാഭാരം! ഒരുമാസത്തിനുള്ളില്‍ ഇവര്‍ക്ക് ധനമഴ
വെറുതെയിരുന്നാലും പണം വന്ന് മൂടും... സ്വര്‍ണം കൊണ്ട് തുലാഭാരം! ഒരുമാസത്തിനുള്ളില്‍ ഇവര്‍ക്ക് ധനമഴ

സൂര്യദേവന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാരിലും നക്ഷത്രക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്കൊന്ന് നോക്കാം...

ചിങ്ങം

സൂര്യന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം നിമിത്തം തുടക്കമാകുന്ന മിഥുനം സംക്രാന്തി ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് കലാശിക്കും. സുഖകരവും സന്തോഷകരവുമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് സന്താനഭാഗ്യം കൈവരും. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാനാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം നിമിത്തം തുടക്കമാകുന്ന മിഥുനം സംക്രാന്തി ഗുണകരമായിരിക്കും. കൈനിറയെ പൊന്നും പണവും നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി നിങ്ങളും കുടുംബവും സ്ഥിരത കൈവരിക്കും. വാടക വീട്ടില്‍ നിന്ന് സ്വന്തമായി നിര്‍മിച്ച പുതിയ വീട്ടിലേക്ക് താമസം മാറും. ആഡംബര ജീവിതമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസില്‍ ഇരട്ടി ലാഭം നേടാനുള്ള അവസരമുണ്ടാകും.

ധനു

സൂര്യന്റെ മിഥുനം രാശിയിലേക്കുള്ള സംക്രമണം നിമിത്തം തുടക്കമാകുന്ന മിഥുനം സംക്രാന്തി ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആഗ്രഹിച്ച സര്‍ക്കാര്‍ ജോലി സ്വന്തമാക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കുടുംബത്തില്‍ വിവാഹം, ജനനം, വിവാഹ നിശ്ചയം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+