അപ്രതീക്ഷിതമായി പണം കയ്യിലെത്തും, അറിയാത്ത കാര്യങ്ങളിൽ ചെന്ന് ചാടരുത്, നിങ്ങളുടെ നാൾഫലം
മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാരുടെ ജീവിത പങ്കാളിക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഈ നാളുകാരുടെ പ്രിയപ്പെട്ടവരുടെ വിവാഹ കാര്യങ്ങൾ തീരുമാനിക്കപ്പെടും.
വിശാഖം, അനിഴം, തൃക്കേട്ട നാളുകാർ നാൽക്കാലികളെ വളർത്തുന്നത് നല്ലതാണ്. ഇവർക്ക് നിരവധി എതിരഭിപ്രായങ്ങൾ ഇന്ന് നേരിടേണ്ടി വരും. നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മാര്‍ത്ഥത വര്‍ധിക്കും. സൗഹൃദങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. വിദേശത്തുനിന്നു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
സ്വന്തം കര്‍മസ്ഥാപനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയും. മക്കളുടെ കാര്യത്തില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കും. ആഗ്രഹിച്ച തൊഴിലിനു സാധ്യതയുണ്ട്. നല്ല ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകും. കാര്യനിര്‍വഹണത്തില്‍ വേഗം കുറയും.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
പ്രിയപ്പെട്ടവരുടെ വിവാഹാദി കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. പരീക്ഷണങ്ങള്‍ ഏറെക്കുറെ വിജയകരമാവും. ജീവിതപങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്. വാഹന സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു കാലം ഗുണകരമാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പഠനരംഗത്തു തടസ്സങ്ങള്‍ വര്‍ധിക്കും. പ്രിയജനങ്ങള്‍ക്കു ഗുണകരമായ ചില കാര്യങ്ങള്‍ ചെയ്യും. മധ്യസ്ഥത, ജാമ്യം എന്നിവയ്ക്കു പുറപ്പെടരുത്. പ്രശസ്തി വര്‍ധിക്കുന്ന ചില കാര്യങ്ങളിലേര്‍പ്പെടും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. പരിചിതമായ കാര്യങ്ങള്‍ യഥായോഗ്യം നടപ്പിലാക്കാന്‍ കഴിയും. തെറ്റിദ്ധാരണ വര്‍ധിക്കാനിടയുണ്ട്. ചര്‍ച്ചകള്‍ ഫലപ്രദമാകും. സ്വന്തം കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടലിനു നിയന്ത്രണം ഏര്‍പ്പെടുത്തും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബസ്വത്ത് അധീനതയില്‍ വരും. കലാരംഗത്തു സജീവമായാല്‍ നല്ലതാണ്. തൊഴില്‍മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ക്കു സാഹചര്യം വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)
വീടിന്റെ സമീപപ്രദേശത്തു തൊഴില്‍മാറ്റം പ്രതീക്ഷിക്കാം. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്കു നല്ലതാണ്. മുതിര്‍ന്നവരുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)
ആരോഗ്യപരമായി അസ്വസ്ഥത അനുഭവപ്പെടും. നാല്‍ക്കാലികളെ വളര്‍ത്തിയാല്‍ നല്ലതാണ്. എതിരഭിപ്രായങ്ങള്‍ വര്‍ധിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തമമായ കാലമാണ്. സല്‍പ്രവൃത്തികള്‍ ധാരാളമായി ചെയ്യും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
അലസത ചെറിയതോതില്‍ ഉണ്ടാകാനിടയുണ്ട്. മനഃചാഞ്ചല്യം കൂടുതലാകും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കും. രേഖാസംബന്ധമായ വൈകല്യങ്ങള്‍ പരിഹരിക്കപ്പെടും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഒരേസമയം പല കാര്യങ്ങളിലും ഏര്‍പ്പെടേണ്ടിവരും. സ്വാര്‍ത്ഥത വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹാദികാര്യങ്ങള്‍ തീരുമാനിക്കപ്പെടും. മറ്റുള്ളവരില്‍നിന്ന് ആശ്വാസകരമായ വാക്കുകള്‍ കേള്‍ക്കും. എതിരഭിപ്രായങ്ങള്‍ കുറയും. മനംമടുപ്പു വര്‍ധിക്കും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
സ്വന്തമായി ചില സംരംഭങ്ങള്‍ തുടങ്ങുന്നത് നന്ന്. പെട്ടെന്നു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അറിയാത്ത കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. സാഹസികത, ത്യാഗശീലം എന്നിവ വളരും. ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ബന്ധുസമാഗമത്തിനു യോഗമുണ്ട്. കുടുംബവഴക്കു തീര്‍ക്കാനും സന്തോഷത്തോടെ ജീവിക്കാനും അവസരമുണ്ടാകും. കടംകൊടുത്ത പണം തിരിച്ചു ലഭിക്കും. വീട്ടില്‍ വിശിഷ്ടാതിഥികള്‍ വരും. പഠനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ നല്ലതാണ്.












Click it and Unblock the Notifications