മാസഫലം: ഈ മാസം അപ്രതീക്ഷിത നേട്ടങ്ങൾ, പുതിയ ജോലി ലഭിക്കും, ജീവിതത്തിൽ വലിയ വഴിത്തിരിവ്
അശ്വതി: ഗുണദോഷ സമ്മിശ്രമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ ചില കാര്യങ്ങളൊക്കെ നടക്കും. അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. തൊഴില്‍ രംഗത്ത് ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു സാധിക്കുന്നതാണ്. അതിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരുന്നതിനു സാധ്യത. അവിചാരിതമായ ചില തടസ്സങ്ങളും ചില കാര്യങ്ങളില്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. ആരോഗ്യപരമായ അസ്വസ്ഥതകള്‍ വരാതെ ശ്രദ്ധിക്കുക.
ഭരണി: ചില കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉടലെടുക്കുന്നതിനുള്ള സാഹചര്യമുണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ കാണുന്നു. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ഗൃഹ നിര്‍മ്മാണം നടത്തുന്നവര്‍ക്ക് അതു പൂര്‍ത്തീകരിച്ചു താമസം തുടങ്ങും.
കാര്‍ത്തിക: അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കുന്നതാണ്. ഇതുവഴി നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനു സാധിക്കും. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
രോഹിണി: ഗുണകരമായ മാറ്റങ്ങള്‍ ഉടലെടുക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പുതിയ ജോലി ലഭിക്കുന്നതിനു സാധ്യത കാണുന്നു. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കാണുന്നു. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് അവസരമുണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ നേട്ടങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ ശ്രേയസ്സ് അനുഭവപ്പെടും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. വീട്ടമ്മമാരുടെ ദീര്‍ഘകാലമായുള്ള അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.

മകയിരം: പൊതുവെ ഗുണദോഷസമ്മിശ്ര ഫലങ്ങള്‍ കാണുന്നു. പ്രവര്‍ത്തന രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അശ്രദ്ധയും ആലോചനക്കുറവും കാരണം കര്‍മ്മത്തില്‍ പോരായ്മകള്‍ വരുന്നതിനു സാധ്യത. പുതിയ മേഖലകളില്‍ പ്രവേശിക്കുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുവാന്‍ സാധ്യത. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അമിത വ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിവാഹാലോചനകളില് തീരുമാനമാകും. സമ്പൂര്‍ണ്ണ രാശിചിന്ത നടത്തി പ്രതിവിധി കാണുക.
തിരുവാതിര: ഗുണദോഷ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍പരമായ ചില പ്രതികൂല സാഹചര്യങ്ങള്‍ വന്നേക്കാം. ധനനഷ്ടങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കുക. വ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതികൂലാവസ്ഥകള്‍ വന്നേക്കാം. കാര്‍ഷികരംഗത്തുള്ളവര്‍ക്കും പ്രയാസങ്ങളുണ്ടാകാം. വീട്ടമ്മമാര്‍ക്ക് അഭീഷ്ടസിദ്ധി കാണുന്നു. നൂതനമായ ഗൃഹോപകരണങ്ങള്‍ ലഭിക്കുന്നതിനു സാധ്യത. വീടുപണി നടത്തുന്നവര്‍ക്ക് ഉടന്‍തന്നെ അതു പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയുന്നതാണ്. ശരിയായി രാശിവിചിന്തനം നടത്തി വസ്തുതകള്‍ അറിയുക.
പുണര്‍തം: ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതായി കാണുന്നു. തൊഴില്‍ രംഗത്ത് വളരെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കും. പ്രവര്‍ത്തനരംഗം വിപുലീകരിക്കുന്നതിലൂടെ അധിക നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി വന്നു ചേരുന്നതാണ്. ജീവിതത്തില്‍ വളരെ സുപ്രധാനമായ മാറ്റങ്ങളുടെ കാലമാണ് വരുന്നത്. അസുലഭമായ നേട്ടങ്ങള്‍ വന്നു ചേരുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സമഗ്ര രാശിചിന്തയിലൂടെ വസ്തുതകള്‍ അറിഞ്ഞ് വേണ്ടതു ചെയ്യുക.
പൂയം: അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതായി കാണുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. നിങ്ങളില്‍ പലര്‍ക്കും നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പഠന പുരോഗതി ലഭിക്കും. ഉദ്യോഗസ്ഥന്മാര്ക്ക് അവിചാരിതമായ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത. വീടുപണി നടത്തുന്നവര്‍ അതിവ്യയുണ്ടാകാതെ സൂക്ഷിക്കുക. യാത്രാക്ലേശം അനുഭവപ്പെട്ടേക്കാം. സ്ത്രീകള്‍ക്ക് മനസ്സിന്റെ അഭീഷ്ടങ്ങള്‍ നിറവേറുന്നതിനു സാധ്യതയുണ്ട്. വിവാഹാലോചനകള്‍ സഫലമായിത്തീരുന്നതിനും സാധ്യത.
ആയില്യം: ഗുണദോഷ സമ്മിശ്രഫലങ്ങള്‍ കാണുന്നു. കര്‍മ്മ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങളൊക്കെ ഉണ്ടാവാം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്കു സാധ്യത. സംഭാഷണത്തില്‍ കരുതലും മിതത്വും ശീലിക്കുക. ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക. വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ ഉദ്ദേശിച്ചത്ര വേഗതയില്ലാതെ വരാം. പൊതുവെ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
മകം: ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും. നിങ്ങളില്‍ പലര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ബിസിനസ്സ് വിപുലീകരിക്കുന്നതിന് അവസരങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനു സാധിക്കും. വിവാഹാലോചനകളില് തീരുമാനമാകും. സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷം അനുഭവപ്പെടുന്നതിനു സാധ്യത. ജീവിതത്തില്‍ ഗുണാത്മകമായ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണ് ഇത്. സമഗ്രരാശിചിന്ത നടത്തുന്നത് ഉത്തമം.
പൂരം: ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സാമ്പത്തിക പുരോഗതി കൈവരിക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ക്കു സാധ്യത. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ നേട്ടങ്ങളും പ്രശസ്തിയും ഉണ്ടാകും. കലാകാരികള്‍ക്ക് അസുലഭ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജീവിതത്തില്‍ വളരെ നിര്‍ണ്ണായകമായ വഴിത്തിരിവിന്റെ കാലഘട്ടമാണു വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ വളരെ പുരോഗതി ഉണ്ടാകും. സ്ത്രീകളുടെ അഭീഷ്ടങ്ങള്‍ സാധിക്കും. രാശിചിന്തയിലൂടെ വസ്തുതകള്‍ അറിഞ്ഞ് ഉചിത പ്രതിവിധി കാണുക.

ഉത്രം: ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകുന്നതായി കാണുന്നു. തൊഴില്‍ രംഗത്ത് ചില അസ്ഥിരാവസ്ഥകള്‍ ഉണ്ടാകാവുന്നതാണ്. തീരുമാനങ്ങള്‍ വളരെ ചിന്തിച്ച് എടുക്കുക. ആരോഗ്യകാര്യങ്ങളില്‍ നല്ല ശ്രദ്ധ വച്ചു പുലര്‍ത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉദ്ദേശിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല. അതിനാല്‍ കൂടുതല്‍ ജാഗ്രത കാണിക്കുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അമിതവ്യയമുണ്ടാകാതെ സൂക്ഷിക്കണം. കച്ചവട രംഗത്തുള്ളവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാനിടയുണ്ട്. ഉദ്യോഗസ്ഥര്‍ ഓരോ തീരുമാനവും ശ്രദ്ധിച്ച് എടുക്കുക. സമഗ്രമായ രാശി വിചിന്തനം നടത്തുക.
അത്തം: ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. തൊഴില്‍ രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍, പ്രത്യേകിച്ച് വനിതകള്‍ എല്ലാ കാര്യത്തിലും സൂക്ഷ്മത പാലിക്കുക. കച്ചവട രംഗത്തുള്ളവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ക്കു സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.
ചിത്തിര: അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍ രംഗത്ത് പലവിധ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. സാമ്പത്തിക പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം വിപുലീകരിക്കുന്നതിനു സാധിക്കും. ഏതു കാര്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ വരും. കലാരംഗത്തുള്ളവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ക്കു സാധ്യത. സ്ത്രീകളുടെ മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കുന്നതിന് അവസരമുണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ വളരെ സുപ്രധാനമായ ചില മാറ്റങ്ങളുടെ കാലഘട്ടമാണ് വരാന്‍ പോകുന്നത്.
ചോതി: വളരെ ഗുണാത്മകമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതിനു സാധ്യത. കര്‍മ്മ രംഗത്ത് വളരെ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്കും വളരെ നേട്ടങ്ങള്‍ വന്നുചേരും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ സന്തുഷ്ടി നിലനില്ക്കും. സന്താന വിഷയത്തില്‍ തൃപ്തി അനുഭവപ്പെടും. സ്ത്രീകള്‍ക്ക് സൗഭാഗ്യകരമായ കാലഘട്ടമാണ്. പുതിയ ഗൃഹനിര്‍മ്മാണത്തിനു തുടക്കം കുറിക്കും. കലാകാരികള്‍ക്ക് അസുലഭ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. സമഗ്രമായ രാശി വിചിന്തനം ചെയ്ത് പ്രതിവിധി നടത്തുക.
വിശാഖം: ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ് കാണുന്നത്. തൊഴില്‍ രംഗത്ത് പ്രതികൂലമായ ചില സാഹചര്യങ്ങള്‍ കാണുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ അനുഭവപ്പെടുന്നതിനിടയുണ്ട്. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെട്ടേക്കാം. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നേറുന്നതിനു തടസ്സങ്ങള്‍ വരാം. ഗൃഹനിര്‍മ്മാണ കാര്യങ്ങളിലും ചില തടസ്സങ്ങളൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സമ്പൂര്‍ണ്ണമായ രാശിചിന്ത ചെയ്ത് ഉചിതമായ പരിഹാരം ചെയ്യുക.
അനിഴം: ഗുണദോഷ സമ്മിശ്ര സമയമാണ് കാണുന്നത്. തൊഴില്‍രംഗത്ത് അനുകൂലമല്ലാത്ത ചില സാഹചര്യങ്ങള്‍ ഉടലെടുക്കാം. പുതിയ ജോലി ലഭിക്കുന്നത് നീണ്ടു പോയേക്കാം. കച്ചവടക്കാര്‍ക്ക് പലവിധ തടസ്സങ്ങളും അനുഭവപ്പെടാം. സാമ്പത്തിക നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം. വിവാഹാദി കാര്യങ്ങളില്‍ കാലതാമസമനുഭവപ്പെടാം. കലാരംഗത്തുള്ളവര്‍ വളരെ ശ്രദ്ധ പാലിക്കുക. ഉദ്യോഗസ്ഥരും തീരുമാനമെടുക്കുമ്പോള്‍ വളരെ ചിന്തിച്ചു ചെയ്യണം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കേണ്ടതാണ്. രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.
തൃക്കേട്ട: ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. കര്‍മ്മ രംഗത്ത് പ്രതികൂല ചില സാഹചര്യങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ധനനഷ്ടസാധ്യതകള് കാണുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ വളരെ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ പഠന നിലവാരം കുറയാന്‍ സാധ്യതയുണ്ട്. കലാരംഗത്തുള്ളവരും വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. ധനമിടപാടുകള്‍ ഈ നാളുകാര്‍ വളരെ ശ്രദ്ധിച്ചു നടത്തുക. ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ വേണം. ഏതു കാര്യത്തിലും സൂക്ഷ്മത പാലിക്കുക. സമഗ്രമായി രാശിവിചിന്തനം ചെയ്ത് പ്രതിവിധി കാണുക.
മൂലം: അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കാണുന്നു. സാമ്പത്തികപുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിങ്ങളില്‍ പലര്‍ക്കും അവസരമുണ്ടാകുന്നതിനു സാധ്യത. കലാകാരികള്‍ക്ക് അസുലഭ നേട്ടങ്ങള്‍ ഉണ്ടാകാം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സാഹചര്യം അനുഭവപ്പെടും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പാലിക്കുക. വസ്തുവാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി ഉണ്ടാകും.
പൂരാടം: ഗുണാത്മകമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. നൂതന മായ സംരംഭങ്ങള്‍ ചിലത് ആരംഭിക്കുന്നതിനു കഴിയും. ഇതിലൂടെ വളരെ നേട്ടമുണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി വന്നുചേരും. ഉദ്യോഗസ്ഥര്‍ക്കും കര്‍മ്മ രംഗത്ത് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുവാന്‍ കഴിയും. സ്ത്രീകള്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്.
ഉത്രാടം: ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. കര്‍മ്മരംഗത്ത് ചില പ്രതികൂല സാഹചര്യം ഉണ്ടാകാം. പുതിയ ജോലി ലഭിക്കുവാന്‍ താമസം വരും. കച്ചവട രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ തടസ്സങ്ങളും പ്രയാസങ്ങളും വരാം. വിവാഹാലോചനകളില് തീരുമാനം വൈകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോകുവാന്‍ തടസ്സം വരാം. ശാരീരിക അസ്വസ്ഥതകള്‍ വരാമെന്നതിനാല്‍ ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് അപ്രതീക്ഷിത പ്രയാസങ്ങള്‍ വന്നേക്കാം. സമഗ്രമായി രാശിചിന്ത ചെയ്ത് പരിഹാരം കാണുക.
തിരുവോണം: ഗുണദോഷ സമാവസ്ഥയാണ് ഉള്ളത്. സാമ്പത്തികമായി ചില പ്രതികൂല സാഹചര്യങ്ങള്‍ അനുഭവപ്പെടാം. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ക്കു സാധ്യത. ജോലി സ്ഥലത്ത് ചില വിഷമതകള്‍ വന്നേക്കാനിടയുണ്ട്. കുടുംബത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കാനിടയുണ്ട്. സംഭാഷണത്തില്‍ വേണ്ടത്ര കരുതലും മിതത്വവും ശീലിക്കുക. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കുക. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. വീടുപണി പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിനു കഴിയും. സ്ത്രീകള്‍ എല്ലാ കാര്യത്തിലും വളരെ ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്.
അവിട്ടം: ഗുണദോഷ സമതുലിതാവസ്ഥ കാണുന്നു. കര്‍മ്മരംഗത്ത് ചില നേട്ടങ്ങളൊക്കെ പ്രതീക്ഷിക്കാം. പുതിയ ജോലിക്കു സാധ്യതയുണ്ട്. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമല്ല. ധനപരമായ നഷ്ടങ്ങളും തൊഴില്‍ രംഗത്ത് വൈഷമ്യങ്ങളും അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. സ്ത്രീകള്‍ എല്ലാ കാര്യങ്ങളിലും ചിന്തിച്ചു തീരുമാനമെടുക്കേണ്ടതാണ്. യാത്രാക്ലേശം, അസ്വസ്ഥതകള്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. കുടുംബത്തില്‍ സ്വസ്ഥത നിലനില്ക്കും.
ചതയം: അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. നിങ്ങള്‍ക്ക് നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി വന്നു ചേരുന്നതാണ്. വീട്ടമ്മമാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ പലതും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പഠന പുരോഗതി ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. വിവാഹാലോചനകളില് തീരുമാനം ഉണ്ടാകുന്നതിനു സാധ്യത. പൊതുവെ ഗുണകരമായ മാറ്റങ്ങളുടെ സമയമാണ് ഇത്.
പൂരുരുട്ടാതി: ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. തൊഴില്‍ രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. പുതിയ ജോലി ലഭിക്കുന്നത് വൈകും. സാമ്പത്തിക നഷ്ടങ്ങള്‍ വരാനിടയുള്ളതിനാല്‍ വസ്തു-വാഹന ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. സ്ത്രീകള്‍ പൊതുവെ വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ട സമയമാണ്. വീടു പണിയുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ജാഗ്രത ആവശ്യമായി കാണുന്നു. രാശിചിന്ത ചെയ്ത് പരിഹാരം കാണുക.
ഉതൃട്ടാതി: ചില കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോലി ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സന്ദര്‍ഭം വന്നു ചേരും. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതി ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മ രംഗത്ത് ഗുണാനുഭവങ്ങള്‍ വന്നുചേരാം. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി ഉണ്ടാകുന്നതാണ്. ദീര്‍ഘകാലമായി മനസ്സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പില്‍ വരുന്നതാണ്. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ വന്നുചേരുന്നതിനായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
രേവതി: അനുകൂലമായ മാറ്റങ്ങള്‍ കര്‍മ്മരംഗത്ത് വന്നു ചേരുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിനു സാധ്യത. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കാണുന്നു. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. ഏതു വിധത്തിലുമുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാകുന്നതായി കാണുന്നു. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. കച്ചവട രംഗത്തുള്ളവര്‍ക്ക് സാമ്പത്തികമേഖല വിപുലീകരിക്കുന്നതിനുള്ള അവസരമുണ്ടാകുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുന്നത് ഉചിതമാകുന്നു.
-
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം!












Click it and Unblock the Notifications