ഏപ്രില്‍ 6 മുതല്‍ 28 വരെ നിങ്ങള്‍ക്ക് എങ്ങനെ? രാശിഫലം അറിയൂ...
ഏപ്രില്‍ മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ... രാശി നോക്കി നിങ്ങളുടെ ജന്മനക്ഷത്ര ഫലങ്ങള്‍ അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
സ്വജനങ്ങളുടെ ചതിയില്‍പ്പെട്ട് ആത്മദുഖം അനുഭവിക്കാന്‍ ഇടവരും. ഉദ്യോഗത്തില്‍ സ്ഥാനകയ്യറ്റം വരാന്‍ സാധ്യത. മേലുദ്യോഗസ്ഥന്റെ പ്രശംസ നേടും. പൊതുരംഗത്ത് നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകംു. മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുന്ന അവസരങ്ങള്‍ വന്നു ചേരും. ഉത്തരവാദിത്വങ്ങള്‍ കൂടിവരും. ക്രയവിക്രയങ്ങളില്‍ വിജയം പ്രതീക്ഷിക്കാം കാര്യനിര്‍വ്വഹണ ശക്തി കൂടുതല്‍ ഉണ്ടാകുന്നു. വരവിനേക്കാള്‍ ചിലവ് വര്‍ധിക്കും. മാതാവിന്റെ അസുഖം മനസ്സുഖം കുറയ്ക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യവസായ രംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. മത്സരങ്ങളില്‍ വിജയം കാണുന്നു. പണമിടപാടുകളില്‍ ശ്രദ്ധ പുലര്‍ത്തണം. അയല്‍ ബന്ധങ്ങള്‍ തകരാറിലാകുവാന്‍ സാധ്യത. അകന്നു നിന്ന ബന്ധു ജനങ്ങള്‍ അടുത്ത് വരും. നാല്‍ക്കാലികളില്‍ നിന്നും നേട്ടങ്ങള്‍ കാണുന്നു. പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യാവുന്നതാണ്.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസങ്ങള്‍ നേരിടും. പഠന കാര്യങ്ങളിള്‍ തടസങ്ങള്‍ നേരിടും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കുന്നതാണ്. പ്രവര്‍ത്തനങ്ങളില്‍ മത്സരം കാണുന്നു. പൂര്‍വ്വിക സ്വത്ത് കൈവശം വന്നുചേരും. വിവാഹ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കും. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മുന്‍കോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിത പങ്കാളിയെ കണ്ടെത്തും. പണത്തിന്റെ പേരില്‍ സ്വജനങ്ങളുമായി പിണങ്ങേണ്ടി വരും. കുടംബസ്വത്തിന്റെ പേരില്‍ അഭിപ്രായ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. വരവും ചിലവും തമ്മില്‍ പൊരുത്തപ്പെട്ട് പോകാന്‍ സാധ്യത കുറവാണ്. ഉദരസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ വിജയിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക നേട്ടത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ നിരാശ. ഉറ്റ ബന്ധുക്കള്‍ ശത്രുക്കളാകും. ക്രയവിക്രിയങ്ങള്‍ വിജയിക്കും. കളവിനും വഞ്ചനയ്ക്കും അപവാദത്തിനും വിധേയരാകും. മാതാവിന്റെ സ്വത്തുക്കള്‍ വന്നുചേരാം. കൃഷിയില്‍ നിന്നും ലാഭം ലഭിക്കേണ്ടതില്ല.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉറ്റ സുഹൃത്തുക്കളുമായി അകലേണ്ടി വരും. മാതാവിന് രോഗങ്ങള്‍ കാണുന്നു. ജീവിത പങ്കാളിക്ക് സംശയം തോന്നുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യരുത്. അപ്രതീക്ഷിതമായ ധനയോഗം കാണുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാരത്തില്‍ ഉണര്‍വ് കാണുന്നു.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബുദ്ധിമുട്ടുകല്‍ മാറും. സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും ദൈവാനുഗ്രഹം കാണുന്നു. കടബാധ്യതകള്‍ വീട്ടാന്‍ സാധിക്കും. മികവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ആത്മ വിശ്വാസം വര്‍ധിക്കും, സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കണം.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)
സന്താനങ്ങള്‍ക്ക് അഭിവൃദ്ധി കാണുന്നു. പങ്കാളിയുടെ കാര്യങ്ങള്‍ക്ക് പണം ചിലവാക്കും. അടുത്ത ബന്ധുക്കളുമായി വഴക്കിന് സാധ്യത കാണുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ശത്രുക്കള്‍ പെരുക്കുന്നതാണ്. പ്രതീക്ഷയോടെ കാത്തിരുന്ന ധനം കിട്ടാതെ പോകുന്നു.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
വരവും ചിലവും പൊരുത്തപ്പെട്ട് പോകില്ല. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ കാലമാണ്. ചതിയില്‍പെടാന്‍ സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കൃഷിയില്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കില്ല. തന്റെതല്ലാത്ത കാരണത്താല്‍ മറ്റുളവരില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാര്യാഗ്രഹത്തില്‍ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല. സന്താനഭാഗ്യം കാണുന്നു. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുടംബത്തില്‍ സന്തോഷവും സമാധാനവും കാണുന്നു. ഉന്നത വിദ്യാഭ്യാസത്തിന് യോഗം കാണുന്നു. ആലോചിക്കാതെയുള്ള എടുത്ത്ചാട്ടങ്ങള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുത്തിവെയ്ക്കും. ദേഹക്ഷീണം വര്‍ധിക്കുന്നതാണ്.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications