ആഗസ്റ്റ് മാസത്തെ നിങ്ങളുടെ രാശിഫലം അറിയണ്ടേ...
ആഗസ്റ്റ് മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശി നോക്കി നിങ്ങളുടെ ജന്മനക്ഷത്ര ഫലങ്ങള്‍ അറിയൂ..

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
കാലം മധ്യം സ്ത്രീകള്‍ക്ക് നേട്ടങ്ങളുടെ പെരുമഴക്കാലമാണ്. ബുധശുക്രന്മാരുടെ യോഗം ഉണ്ടാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സങ്കല്‍പ്പത്തിനനുസരിച്ച് ഉയരുവാനുള്ള സാഹചര്യം കാണുന്നു. ചികിത്സാ ചിലവുകള്‍ വര്‍ദ്ധിക്കും. ഊഹക്കച്ചവടത്തിന് നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. അതീവ ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കേണ്ട സമയമാണ്. മുന്‍കോപവും ക്ഷമിയില്ലായ്മയും പല ദോഷങ്ങള്‍ക്കും ഇട വരുത്തും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. മേലധിക്കാരികളുടെ പ്രീതി ലഭിക്കുന്നതാണ്. ഊഹക്കച്ചവത്തില്‍ ഏര്‍പ്പെടരുത്. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. മാതാപിതാക്കളുടെ ആവശ്യം നിറവേറ്റാന്‍ സാധിക്കാതെ വരും. അശ്രാന്തപരിശ്രമം മൂലം പ്രതിസന്ധികള്‍ തരണം ചെയ്യും. വാക്കും പ്രവൃത്തിയും ഒരു പോലെ കൊണ്ടു വരാന്‍ കഴിഞ്ഞെന്ന് വരില്ല.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വര്‍ഷം മധ്യത്തിന് ശേഷം കാലം കൂടുതല്‍ അനുകൂലമാകും. വ്യവഹാരങ്ങളില്‍ വിജയം കാണുന്നു. പരാജയത്തെപ്പറ്റി ചിന്തിക്കാറില്ല. എന്നാല്‍ വരവിനേക്കാള്‍ ചിലവ് വര്‍ധിക്കും. എല്ലാത്തിനെയും മനധൈര്യം കൊണ്ട് നേരിടും. കര്‍മ്മരംഗത്ത് വലിയ നേട്ടം കൈവരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. ഉന്നതരുടെ സഹായം തേടും. കോടതി കേസുകളില്‍ അനുകൂലമായ വിധി പ്രതീക്ഷിക്കാവുന്നതാണ്. സന്താനങ്ങള്‍ക്ക് ജീവിതമാര്‍ഗമുണ്ടാകും. വിവാഹമംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. വീടിനേക്കാള്‍ തൊഴിലിനെ സ്‌നേഹിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യനില മോശമാകുവാന്‍ ഇടയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപ്പെട്ട് ദുഷ്‌പേര് സമ്പാത്തികും. ധനനഷ്ടം കാണുന്നു. പണത്തിന് ബുദ്ധിമുട്ട് വരുമെങ്കിലും അവ തരണം ചെയ്യുന്നു. ക്രയവിക്രയങ്ങൡല്‍ നേട്ടം കാണുന്നു. അശരണര്‍ക്ക് സഹായം ചെയ്യും. ജീവിത പങ്കാളിയുടെ ആവശ്യം സാധിച്ച് കൊടുക്കും. കോടതി കേസുകളില്‍ അനുകൂല വിധി വരും. പെട്ടെന്നുള്ള തീരുമാനങ്ങളില്‍ ദോഷഫലങ്ങള്‍ കാണുന്നു, ജീവിതത്തിലെ നഷ്ടബോധങ്ങള്‍ സദാ അലട്ടിക്കൊണ്ടിരിക്കും. എതിര്‍പ്പുകള്‍ ധാരാളം ഉണ്ടെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് അതിനെയെല്ലാം അതിജീവിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
ഉപരിപഠനത്തിനുള്ള യോഗം കാണുന്നു. ഗുരുസ്ഥാനീയരെ ആരാധിക്കാന്‍ ഇടവരും. ആത്മവിശ്വാസത്തോട് കൂടി പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇടയുണ്ട്. അനുഭവഗുണം കൂടുതലുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രാപ്തിയില്‍ എത്തിച്ചേരും. പ്രതീക്ഷയോടെ കാത്തിരുന്ന പണം തക്ക സമയത്ത് ലഭിക്കാതെ വരും. വ്യവഹാരങ്ങളില്‍ വിജയം കാണുന്നു. അപ്രതീക്ഷിതമായി രോഗം വന്നു ചേരും. വ്യാപാരികള്‍ക്ക് കാലം അനുകൂലമല്ല. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കാണുന്നു. വീട് പണിയുന്നതിന് യോഗം കാണുന്നു.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ സുഹൃത്തുക്കള്‍ ഉണ്ടാകുന്നതാണ്. മാതാപിതാക്കളുടെ ആഗ്രഹം സാധിക്കുന്നതാണ്. ആത്മവിശ്വാസത്തോടു കൂടി പുതിയ ദൗത്യം ആരംഭിക്കുന്നതാണ്. അഭിപ്രായവ്യത്യാസം പരിഹരിക്കുവാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. പ്രവര്‍ത്തന രംഗത്ത് വന്‍ പുരോഗതി കാണുന്നു. മേലുദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിക്കുന്നതാണ്. കലാകാരന്മാര്‍ക്ക് കാലം അനുകൂലമാണ്. വാഹനയോഗം കാണുന്നു. കൂട്ടക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ഷെയര്‍ ബിസിനസ്സില്‍ നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. കഷ്ടനഷ്ടങ്ങളില്‍ നിന്നും മുക്തി നേടും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബന്ധുജനങ്ങളില്‍ നിന്നും അകന്ന് കഴിയേണ്ടതായി വരുന്നു. ഉറ്റ മിത്രങ്ങള്‍ ചതിക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തിക നഷ്ടത്തിന് ഇടകാണുന്നു. ദൂരെയാത്രകള്‍ ചെയ്യുന്നതാണ്. ജീവിത പങ്കാളിയ്ക്ക് സംശയം തോന്നുന്ന ഒന്നും ചെയ്യരുത്. ദുരിതങ്ങള്‍ വന്നു ഭവിക്കാന്‍ ഇടയുണ്ട്. പുതിയ തൊഴില്‍ സംരംഭകര്‍ക്ക് അനുകൂലമായ ഫലം ഉണ്ടാകുന്നതാണ്. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. എല്ലാം തുറന്ന് പറയുന്നത് മൂലം പലരില്‍ നിന്നും അതൃപ്തി നേരിടും. കുടുംബബന്ധങ്ങളുടെ പേരില്‍ ബന്ധുക്കള്‍ ചൂഷണം ചെയ്യും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)
അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്നും ധനസഹായം ലഭിക്കുന്നതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. വിദേശ ജോലിയ്ക്ക് ഇടകാണുന്നു. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കും. ഉറ്റമിത്രങ്ങള്‍ ചതിയില്‍പ്പെടുത്തുവാന്‍ ഇടയുണ്ട്. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും ധനലാഭവും കാണുന്നു. കര്‍മ്മ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങളെ നേരിടേണ്ടതായി വരും.
ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
മാതാപിതാക്കളുടെ രോഗം മനസ്സ് അസ്വസ്ഥമാക്കും. ഉറ്റ സുഹൃത്തുക്കള്‍ ചതിയില്‍പ്പെടുത്താന്‍ സാധ്യത കാണുന്നു. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ മുന്നോട്ട് പോകുമെങ്കിലും കാര്യങ്ങള്‍ വിജയത്തിലെത്താന്‍ സാധിക്കാതെ വരുന്നു. ഈശ്വരാനുഗ്രഹത്തില്‍ വലിയ ആപത്തുകളില്‍ നിന്നും രക്ഷപ്പെടുന്നു. അപ്രതീക്ഷിതമായി ചില രോഗങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. വിദേശ ജോലി ഉപേക്ഷിക്കാന്‍ സാധ്യത കാണുന്നു. സഹപ്രവര്‍ത്തകന്റെ അകാല വിയോഗം മനസ്സ് അസ്വസ്ഥതപ്പെടുത്തും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉറ്റമിത്രങ്ങള്‍ ചതിയില്‍പ്പെടുത്തുവാന്‍ ഇടയുണ്ട്. സ്‌നേഹം നടിച്ച് അടുത്തു കൂടുന്നവരെ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പൊരുത്തകേടുകള്‍ക്ക് ഇടവരുന്നു. എതിര്‍പ്പുകളെ ആത്മബലം കൊണ്ട് തരണം ചെയ്യുന്നു. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു. പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യാവുന്നതാണ്. വരവ് ചെലവ് കണക്കുകള്‍ പൊരുത്തപ്പെട്ട് പോകും. ദാനകര്‍മ്മങ്ങള്‍ക്ക് പണം ചെലവഴിക്കും. അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസത്തിന് ഇടവരുന്നു.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. ശത്രുക്കള്‍ വര്‍ധിക്കും. അഹോരാത്രം പ്രവര്‍ത്തിച്ചാല്‍ പ്രതിസന്ധികള്‍ തരണം ചെയ്യും. ആഗ്രഹഹങ്ങള്‍ സഫലമാകും. മാര്‍ഗതടസ്സങ്ങള്‍ മാറി കിട്ടുന്നതാണ്. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിയില്‍പ്പെടുത്താന്‍ ഇടയുണ്ട്. ചെലവുകള്‍ നിയന്ത്രിക്കുന്നതാണ്. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധ്യത കാണുന്നു. കുടുംബവുമായി അഭിപ്രായവ്യത്യാസത്തിന് ഇടവരുന്നു. തൊഴില്‍ രംഗത്ത് നേട്ടം കാണുന്നു. മേലുദ്യോഗസ്ഥരുടെ പ്രീതി നേടുന്നു. ദൂരെയാത്രകള്‍ ചെയ്യാന്‍ ഇടവരുന്നു. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
മാതാപിതാക്കളുടെ സ്വത്തുക്കല്‍ കൈവശം വന്നുചേരും. നാല്‍ക്കാലികളില്‍ നിന്നുള്ള പ്രയോജനം കുറയുന്നതാണ്. ഈശ്വരാനുഗ്രഹം കൂടുതല്‍ കാണുന്നു. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. പാരമ്പര്യ പ്രവൃത്തികളില്‍ സജീവമാകും. ഉദരസംബന്ധമായ ചില രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വരവിനേക്കാള്‍ ചെലവ് അധികരിക്കും. സ്വജനങ്ങളുമായി പിണക്കത്തിന് ഇടയുണ്ട്. അകന്നിരിക്കുന്നവര്‍ അടുത്ത് വരമ്പോള്‍ ശ്രദ്ധിക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.












Click it and Unblock the Notifications