മകരം - (ഉത്രാടം 3/4, തിരുവോണം, അവിട്ടം)
അനുകൂല സമയമല്ല. ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങളെല്ലാം നടക്കണമെന്നില്ല. യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ തടസ്സങ്ങളെ മറികടക്കാന്‍ കഴിയും. ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ധന നഷ്ടങ്ങള്‍ ഇച്ഛാഭംഗം, മനഃക്ലേശം ഇതിനൊക്കെ സാധ്യത കാണുന്നു.

ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. ഏതു കാര്യത്തിലും വളരെ സൂക്ഷ്മത പാലിക്കുക. ധനപരമായ ഇടപാടുകള്‍ ശ്രദ്ധയോടെ ചെയ്യുക. ഒരു നവഗ്രഹ ശാന്തി നടത്തുന്നത് ഉത്തമം.












Click it and Unblock the Notifications