മിഥുനം - (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രണയ കാര്യങ്ങള്‍ പൊതുവെ അനുകൂലമായിരിയ്ക്കും. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. സന്തോഷകരമായി ദിനങ്ങള്‍ ഉണ്ടാകും. പുതിയ പ്രേമബന്ധങ്ങള്‍ ഉടലെടുക്കുന്നതിനുള്ള സാധ്യതയും കാണുന്നു. പ്രണയ സംബന്ധമായ ലക്ഷ്യങ്ങളില്‍ തീരുമാനമുണ്ടാകാനിടയുണ്ട്. വിവാഹാദികാര്യങ്ങള്‍ക്ക് അനുകൂലമായ സന്ദര്‍ഭം കാണുന്നു. ധനപരമായ കാര്യങ്ങളില്‍ ഗുണദോഷ സമ്മിശ്രസ്ഥിതിയാണ് കാണുന്നത്.
പുതിയ കച്ചവടങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സ്ഥിതിയല്ല. പ്രവര്‍ത്തനരംഗത്ത് പാഴ്ചിലവുകള്‍ ഒഴിവാക്കുക. നൂതനമായ ആശയങ്ങള്‍ സാവധാനം ആവിഷ്ക്കരിച്ചു നടപ്പിലാക്കേണ്ടതാണ്. ഏതു കാര്യത്തിലും വളരെ ശ്രദ്ധയോടുകൂടി മുന്നോട്ടു പോവുക. ആരോഗ്യകാര്യങ്ങള്‍ സാമാന്യമായി തൃപ്തികരമായിരിയ്ക്കും. മധ്യപ്രായം പിന്നിട്ടവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക. നാഡീ മര്‍മ്മ സംബന്ധമായ ചില വിഷമങ്ങള്‍ ഉണ്ടാകുവ്നതിനുള്ള സാധ്യതയും ഉണ്ട്. ദോഷശാന്തിയ്ക്കായി ഒരു മഹാമൃത്യുഞ്ജയ ഹവനം നടത്തുക.