Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലം

ജ്യോതിഷത്തില്‍ നക്ഷത്രങ്ങളുടെ സ്ഥാനത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ ജനനവും ഓരോ നക്ഷത്രപ്രകാരമാണ് എന്നാണ് ജ്യോതിഷത്തില്‍ വിലയിരുത്തുന്നത്. നവംബര്‍ 17 മുതല്‍ മലയാള മാസമായ വൃശ്ചികമാസത്തിന്റെ ആരംഭമായിരിക്കുകയാണ്.

മണ്ഡലമാസം എന്ന് കൂടി അറിയപ്പെടുന്ന വൃശ്ചിക മാസത്തില്‍ ഓരോ നാളുകാര്‍ക്കും സമ്മിശ്രഗുണങ്ങളെ പ്രദാനം ചെയ്യുന്നത്. ചില നാളുകാര്‍ക്ക് വൃശ്ചികം അത്യുത്തമമാകുമ്പോള്‍ മറ്റ് ചിലര്‍ക്ക് ചില പ്രയാസങ്ങളിലൂടെ കടന്ന് പോകേണ്ടി വരും. വൃശ്ചികം 1 മുതല്‍ 29 വരെയുള്ള ഒരു മാസത്തെ നക്ഷത്രഫലം പരിശോധിക്കാം.

1

അശ്വതി നാളുകാര്‍ക്ക് കുടുംബത്തിലും തൊഴിലിടത്തിലും സമാധാനവും ശാന്തിയും ഉണ്ടാകും. തീര്‍ത്ഥാടനത്തിന് സാധ്യത കാണുന്നു. അനാവശ്യതര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുക. ആരോഗ്യം സ്ഥിരമായിരിക്കുമെങ്കിലും ശ്രദ്ധ വേണം. പുതിയ ബിസിനസിന് അനുയോജ്യസമയമല്ല. നാളുകളായി പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ക്ക് തീരുമാനമുണ്ടാകും

2

ഭരണി നക്ഷത്രക്കാര്‍ക്ക് സമ്മിശ്രമായ നാളുകളായിരിക്കും. വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത കാണിക്കണം. പഠനത്തിനായി കൂടുതല്‍ സമയം ചെലവഴിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. ജോലി സ്ഥലത്ത് സമാധാനം കൈവരും. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാനാകും. ബന്ധുക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായേക്കാം. ചെലവ് വര്‍ധിച്ചേക്കാം.

3

കാര്‍ത്തിക നാളുകാര്‍ക്ക് മികച്ച സമയമായിരിക്കും. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ കൂടും. ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യം സഫലീകരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച സമയം. പരീക്ഷകളില്‍ വിജയം കൊയ്യും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയം. പ്രശസ്തി വന്ന് ചേരും. ബിസിനസില്‍ വിജയം കൊയ്യും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും

4

രോഹിണി നാളുകാര്‍ക്കും വൃശ്ചികമാസത്തില്‍ നേട്ടങ്ങളുണ്ടാകും. കലാകായിക രംഗത്ത് ശോഭിക്കും. ഇത് വഴി പ്രശ്‌സതി വന്ന് ചേരും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ദാമ്പത്യജീവിതം സുദൃഢമാകും. കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ വിജയം.

5

മകയിരം നാളുകാര്‍ക്ക് മികച്ച മാസമാണ്. സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. ആരോഗ്യം സ്ഥിരമായിരിക്കും. പുതിയ വാഹനം വാങ്ങും. വിവാഹാലോചനകള്‍ ഊര്‍ജിതമാകും. ബന്ധുജനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാം. ദാമ്പത്യജീവിതം സുഖകരമായിരിക്കും. ലോണ്‍, ചിട്ടി എന്നിവ വഴി പണം കൈയില്‍ വരും.

6

തിരുവാതിര നാളുകാര്‍ക്കും മെച്ചപ്പെട്ട മാസമാണ് വൃശ്ചികം. സാമ്പത്തിക നേട്ടവും കുടുംബത്തില്‍ സമാധാനവും കൈവരും. വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും. ക്ഷേത്രസന്ദര്‍ശനം പതിവാക്കുന്നത് ഗുണകരമാണ്. ആഗ്രഹിച്ച കാര്യങ്ങളിലേക്ക് കൂടുതല്‍ അടുത്തെത്തും. മത്സരപരീക്ഷകളില്‍ വിജയം.

7


പുണര്‍തം നാളുകാര്‍ക്ക് സമ്മിശ്ര ഫലമായിരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കുടുംബത്തില്‍ ചെറിയ വഴക്കിന് സാധ്യത. തൊഴിലിടത്ത് പുരോഗതി ഉണ്ടാകും. ബിസിനസ് മെച്ചപ്പെടും. നിലവിലെ വാഹനം മാറ്റിവാങ്ങാന്‍ പറ്റിയ സമയമാണ്. ബന്ധുക്കളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാം

8

പൂയം നാളുകാര്‍ക്ക് സന്തോഷത്തിന്റെ നാളുകളാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ശുഭസമയം. സന്തോഷം വര്‍ധിക്കും. കലാരംഗത്തുള്ളവര്‍ക്ക് പ്രശസ്തി വന്ന് ചേരും. വിദേശ യാത്രക്ക് സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് വലിയ പുരോഗതി കൈവരിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും.

9

ആയില്യം നാളുകാര്‍ക്കും ഭേദപ്പെട്ട സമയം. ദാമ്പത്യ ജീവിതം മെച്ചപ്പെടും. സന്താന ഭാഗ്യം കൈവരും. ആഗ്രഹിച്ച കാര്യങ്ങളില്‍ ചിലത് പൂര്‍ത്തീകരിക്കാനാകും. വീട് നിര്‍മാണം വേഗത്തിലാകും. കൃഷി, ബിസിനസ് എന്നിവയില്‍ നിന്ന് വരുമാനം കൈവരും. ആരോഗ്യം സ്ഥിരമായിരിക്കും.

10

മകം നാളുകാര്‍ക്ക് സമ്മിശ്രഫലമായിരിക്കും. ഏറ്റെടുത്ത ജോലി സമയബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ കഴിയാതെ വരും. ജോലി സ്ഥലത്ത് പ്രതികൂല സാഹചര്യം. കുടുംബത്തില്‍ സമാധാനമുണ്ടാകും. സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. പരീക്ഷകളില്‍ വിജയം.

11

പൂരം നാളുകാര്‍ക്ക് മോശപ്പെട്ട സമയമാണ്. സാമ്പത്തികമായി ബാധ്യതകള്‍ വന്നേക്കാം. വരവിനേക്കാള്‍ കൂടുതല്‍ ചെലവിനുള്ള സാധ്യത കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം, പ്രത്യേകിച്ച് കുടുംബത്തിലെ വയോജനങ്ങളുടേത്. ബന്ധുക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായേക്കാം. ക്ഷേത്രദര്‍ശനം മുടക്കാതിരിക്കുക.

12

ഉത്രം നാളുകാര്‍ക്ക് സമ്മിശ്രഫലമാണ് കാത്തിരിക്കുന്നത്. ജോലി സ്ഥലത്ത് സമാധാനം ഉണ്ടാകും. ബിസിനസ് രംഗത്തും വളര്‍ച്ച. പഴയ വാഹനം മാറ്റി വാങ്ങും. വീട്ടിലുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കണം, ആശുപത്രി വാസത്തിന് സാധ്യത. തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

13

അത്തം നാളുകാര്‍ക്ക് നല്ല സമയം. സാമ്പത്തിക ലാഭം, ധനയോഗം എന്നിവ കാണുന്നു. പ്രയാസമേറിയ സമയം കടന്ന് കഴിഞ്ഞു. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. പുതിയ വാഹനം വാങ്ങാനും വീട് നിര്‍മാണം വേഗത്തിലാകാനും സാധ്യത. തീര്‍ത്ഥാടന, വിനോദ യാത്രകള്‍ക്ക് സാധ്യത കാണുന്നു.

14

ചിത്തിര നാളുകാര്‍ക്ക് തൊഴിലിടത്തില്‍ മെച്ചപ്പെട്ട സമയം. പുതിയ വാഹനം വാങ്ങിക്കും. മുടങ്ങികിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. സന്താനഭാഗ്യം ഉണ്ടാകും. ദീര്‍ഘയാത്രകള്‍ക്ക് സാധ്യത. ബിസിനസില്‍ നിന്ന് വിചാരിക്കാതെ ലാഭം കൊയ്യും.

15

ചോതി നാളുകാര്‍ക്ക് സമ്മിശ്രഫലമായിരിക്കും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടേറിയ നാളുകള്‍. കുടുംബത്തില്‍ ഐശ്വര്യം വരും. അയല്‍വാസികളുമായി വസ്തു തര്‍ക്കത്തിന് സാധ്യത. ആരോഗ്യം സ്ഥിരമായിരിക്കും.

16

വിശാഖം നാളുകാര്‍ക്കും മെച്ചപ്പെട്ട സമയം. സഹജീവികളോട് കരുണ കാണിക്കും. സജ്ജനങ്ങളില്‍ നിന്ന് അപ്രതീക്ഷിത പ്രശംസ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം തുടരാം. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം കൊയ്യാം.

17

അനിഴം നാളുകാര്‍ക്ക് മെച്ചപ്പെട്ട സമയമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. ദാമ്പത്യജീവിതം മെച്ചപ്പെടും. ആരോഗ്യം സ്ഥിരമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ സഫലീകരിക്കും. ഹ്രസ്വമായ വിനോദയാത്രക്ക് സാധ്യത കാണുന്നു. സ്വത്ത് തര്‍ക്കങ്ങളില്‍ വിജയിക്കാനാകും.

18

തൃക്കേട്ട നാളുകാര്‍ക്ക് പ്രശസ്തി വന്ന് ചേരും. കലാ കായിക മത്സരങ്ങളില്‍ വിജയം. ബിസിനസ് രംഗത്ത് ശോഭിക്കാനാകും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് ലാഭത്തിന് സാധ്യത. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനാകും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

19

മൂലം നക്ഷത്രക്കാര്‍ക്ക് നല്ല കാലമല്ല. വീട് നിര്‍മാണം തടസപ്പെടാനും നിര്‍ത്തിവെക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിടും. നിസാര കാര്യങ്ങള്‍ക്ക് വഴക്കിടും. കടം കൂടാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കൂടുതല്‍ സമയം മാറ്റി വെക്കണം.

20

പൂരാടം നാളുകാര്‍ക്ക് സമ്മിശ്രഫലം. ചെലവും വരവും തമ്മിലുള്ള അന്തരം ക്രമീകരിക്കാന്‍ പാടുപെടും. തീര്‍ത്ഥാടനത്തിന് സാധ്യത. ആരോഗ്യം സ്ഥിരമായിരിക്കും. ബന്ധുക്കളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാം. പങ്കാളിയുമായുള്ള ബന്ധം ദൃഢപ്പെടും. കുടുംബത്തില്‍ അസ്വാരസ്യത്തിന് സാധ്യത.

21

ഉത്രാടം നാളുകാര്‍ക്ക് സമ്മിശ്രഫലമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ സഫലീകരിക്കാനാവില്ലെങ്കിലും കൂടുതല്‍ അടുത്തെത്താന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാക്കാം. ജോലിഭാരം കൂടും

22

തിരുവോണം നാളുകാര്‍ക്ക് മെച്ചപ്പെട്ട സമയം. വിചാരിക്കാതെ പണം വന്ന് ചേരും. സഹോദരങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകും. തൊഴിലിടത്തില്‍ ശോഭിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്നും മേലധികാരികളില്‍ നിന്നും പ്രശംസ ലഭിക്കും. ബിസിനസ് മെച്ചപ്പെടും.

23

അവിട്ടം നാളുകാര്‍ക്ക് ഭേദപ്പെട്ട സമയം. പരീക്ഷയില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും ഉണ്ടാകും. പങ്കാളി വഴി മറ്റുള്ളവരുടെ മുന്നില്‍ അഭിനന്ദിക്കപ്പെടും. പാരമ്പര്യ സ്വത്ത് കൈവരും. പുതിയ വാഹനം വാങ്ങാന്‍ നല്ല സമയം

24

ചതയം നാളുകാര്‍ക്കും മെച്ചപ്പെട്ട സമയം. ചിട്ടി, ലോണ്‍ മുഖാന്തിരം പണം വന്ന് ചേരും. ആരോഗ്യം സ്ഥിരമായിരിക്കും. കച്ചവടത്തില്‍ പുരോഗതി. വ്യാപാരരംഗത്ത് അപ്രതീക്ഷിത നേട്ടം കൊയ്യാം. സ്വത്ത് തര്‍ക്കങ്ങളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും.

25


പൂരൂരുട്ടാതി നാളുകാര്‍ക്ക് സമ്മിശ്രഫലം. വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് മനക്ലേശം അനുഭവിക്കും. ജോലിസ്ഥലത്തെ പ്രയാസത്തെ അതിജീവിക്കാനാകും. പരീക്ഷകളില്‍ വിജയം സുനിശ്ചിതം. വീട്ടില്‍ ചടങ്ങ് നടത്താന്‍ സാധിക്കും. വീട് നിര്‍മാണം തടസപ്പെട്ടാക്കാം. വരവിനേക്കാള്‍ ചെലവ് കൂടും.

26

ഉത്തൃട്ടാതി നാളുകാര്‍ക്ക് സമ്മിശ്രഫലം. തീര്‍ത്ഥാടനത്തിന് യോഗം കാണുന്നു. ധനം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടം വന്ന് ചേരും. ആരോഗ്യം സ്ഥിരമായിരിക്കും. ബന്ധുജനങ്ങളില്‍ നിന്ന് മോശം അനുഭവം. സുഹൃത്തുക്കളില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി വന്ന് ചേരും.

27

രേവതി നാളുകാര്‍ക്ക് ഭേദപ്പെട്ട സമയം. ജോലി സ്ഥലത്ത് സമാധാനം കൈവരും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാനാകും. വീട് നിര്‍മാണം വേഗത്തിലാകും. വിവാഹകാര്യങ്ങള്‍ക്ക് മംഗളസമയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+