ജൂലൈ മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?
ജൂലൈ മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശി നോക്കി നിങ്ങളുടെ ജന്മനക്ഷത്ര ഫലങ്ങള്‍ അറിയൂ

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
ആരേയും കണ്ണടച്ചു വിശ്വിസിക്കരുത്. മേലധികാരികളുടെ പ്രീതി ലഭിക്കുന്നതാണ്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ആരോഗ്യം തൃപ്തികരമായിരിക്കും. മാതാപിതാക്കളുടെ ആവശ്യം നിറവേറ്റും. അശ്രാന്തരിശ്രമം മൂലം പ്രതിസന്ധികള്‍ തരണം ചെയ്യും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വര്‍ഷം മധ്യത്തിനു ശേഷം കാലം കൂടുതല്‍ അനുകൂലമായിരിക്കും. വ്യവഹാരങ്ങളില്‍ വിജയം കാണുന്നു. പരാജയത്തെപ്പറ്റി ചിന്തിക്കാറില്ല. എന്നാല്‍ വരവിനേക്കാള്‍ ചെലവ് അധികരിക്കും. എല്ലാത്തിനെയും ധൈര്യത്തില്‍ നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. കോടതി കേസുകളില്‍ അനുകൂലമായ വിധി പ്രതീക്ഷിക്കാം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യനില മോശമാകുവാന്‍ ഇടയുണ്ട്. മറ്റുള്ളരുടെ കാര്യത്തില്‍ ഇടപ്പെട്ട് ദുഷ്‌പേര് സമ്പാദിക്കും. ധനനഷ്ടം കാണുന്നു. പണത്തിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ക്രയവിക്രയങ്ങളില്‍ നേട്ടം കാണുന്നു. അശരണര്‍ക്ക് സഹായം ചെയ്യുന്നു. ജീവിത പങ്കാളിയുടെ ആവശ്യം നിറവേറ്റും. ജീവിതത്തിലെ നഷ്ടബോധങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ജീവിത വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നതാണ്. വര്‍ഷം മധ്യത്തോടെ ചില ദോഷങ്ങള്‍ കാണുന്നു. മാതാവിന്റെ രോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വ്യപാരികള്‍ക്ക് അപ്രതീക്ഷിതമായ ധനനഷ്ടത്തിന് സാധ്യത കാണുന്നു. സ്വന്തക്കാരുടെ ഇടപ്പെടലില്‍ സാമ്പത്തിക ബാധ്യത വരാതെ സൂക്ഷിക്കണം. ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ വരുത്താന്‍ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടി വരും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
പുതിയ സുഹൃത്തുക്കള്‍ ഉണ്ടാകുന്നതാണ്. മാതാപിതാക്കളുടെ ആവശ്യം സാധിച്ച് കൊടുക്കും. ആത്മവിശ്വാസത്തോടു കൂടി പുതിയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും. അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. പ്രവര്‍ത്തന രംഗത്ത് വന്‍ പുരോഗതി കാണുന്നു. മേലുദ്യോഗസ്ഥരുടെ അപ്രീതി കാണുന്നു. വാഹന യോഗം കാണുന്നു. കൂട്ടക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുജനങ്ങളുമായി അകന്നു കഴിയേണ്ടി വരുന്നു. ഉറ്റ സുഹൃത്തുക്കളില്‍ നിന്നും ചതി പ്രതീക്ഷിക്കാം. സാമ്പത്തിക നഷ്ടത്തിനുള്ള ഇട കാണുന്നു. ദൂരെയാത്രകള്‍ ചെയ്യുന്നതാണ്. ജീവിത പങ്കാളിയ്ക്ക് സംശയം തോന്നുന്ന കാര്യം ചെയ്യരുത്. തൊഴില്‍ രംഗത്ത് അനുകൂലമായ ഫലം കാണുന്നു. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്നും ധനസഹായം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. വിദേശ ജോലിയ്ക്ക് ഇട കാണുന്നു. ഉറ്റമിത്രങ്ങള്‍ ചതിയില്‍പ്പെടുത്താന്‍ ഇടയുണ്ട്. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും ധനലാഭവും കാണുന്നു. കര്‍മ്മ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)
നല്ല കാര്യങ്ങല്‍ ചെയ്താലും അവഗണന ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. തെറ്റിദ്ധാരണകള്‍ മാറികിട്ടുന്നതാണ്. സന്താനങ്ങളുടെ ആവശ്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈശ്വര പ്രാര്‍ത്ഥനകളില്‍ മനോവിഷമം കുറയും. കുടുംബത്തില്‍ സ്വസ്ഥതയും സാമ്പത്തിക സുഖവും ഉണ്ടാകും. ശത്രുഭയം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പണത്തിന് വേണ്ടി അന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇടയുണ്ട്.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
ഉറ്റമിത്രങ്ങള്‍ ചതിയില്‍പ്പെടുത്തുവാന്‍ ഇടയുണ്ട്. സ്‌നേഹം നടിച്ച് അടുത്തു കൂടുന്നവരെ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ക്ക് ഇട കാണുന്നു. എതിര്‍പ്പുകളെ പൊരുത്തക്കേടുകള്‍ കൊണ്ട് തരണം ചെയ്യും. പുതിയ വീട് വാങ്ങുകയോ പുതുക്കി പണിയുകയോ ചെയ്യാവുന്നതാണ്. ദാനകര്‍മ്മങ്ങള്‍ക്ക് പണം ചിലവഴിക്കും. അയ്യല്‍ക്കാരുമായി അഭിപ്രായവ്യത്യാസത്തിന് ഇടവരുന്നു. വാഹന ഇടപാടുകളില്‍ നഷ്ടം സംഭവിക്കും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. ശത്രുക്കള്‍ വര്‍ധിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അഹോരാത്രം പ്രവര്‍ത്തിക്കണം. അഭിലാഷങ്ങള്‍ സഫലമാകും. മാര്‍ഗതടസ്സങ്ങള്‍ മാറികിട്ടുന്നതാണ്. ചിലവുകള്‍ നിയന്ത്രിക്കണം. സന്താനങ്ങള്‍ക്ക് തൊഴില്‍ സാധ്യത കാണുന്നു. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്നുചേരും. ഈശ്വരാനുഗ്രഹം കൂടുതല്‍ ഉണ്ടാകും. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. പാരമ്പര്യ പ്രവൃത്തികളില്‍ സജീവമാകും. ക്രയവിക്രയങ്ങളില്‍ വിജയം കാണുന്നു. ഉദര സംബന്ധമായ ചില രോഗങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. വരവിനേക്കാള്‍ ചെലവ് വര്‍ധിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
ബന്ധുക്കളുമായുള്ള ധനഇടപാടുകളില്‍ വീണ്ടുവിചാരം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. നിലവിലുള്ള പദവിക്ക് കോട്ടം തട്ടുന്നതാണ്. വാഹനയോഗം കാണുന്നു. യാത്രകള്‍ അധികരിക്കുന്നതാണ്. ഭാഗ്യദേവതയും കടാക്ഷം ലഭിക്കും.












Click it and Unblock the Notifications