ജൂണ്‍ മാസത്തിലെ രാശിഫലം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ!!
ജൂണ്‍ മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശി നോക്കി നിങ്ങളുടെ ജന്മനക്ഷത്ര ഫലങ്ങള്‍ അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ ഇടയുണ്ട്. മാതാവിന്റെ സ്നേഹം കൂടുതലായി കാണുന്നു. സഹായവാഗ്ദാനം നല്‍കിയവരുടെ പിന്മാറ്റം മനോവിഷമം ഉണ്ടാകും. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ആത്മസുഹൃത്തുക്കളുടെ വിയോഗം മനസ്സ് അസ്വസ്ഥമാക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകുന്നതാണ്. കുടുംബത്തില്‍ ഉണ്ടാകുന്ന അനൈക്യം പരിഹരിക്കപ്പെടുന്നതാണ്. യാത്രകളില്‍ ശ്രദ്ധിക്കണം. ഗാനകര്മ്മങ്ങള് ചെയ്യണം.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാര്യയുടെ അപ്രതീക്ഷിത രോഗം മനക്ലേശത്തിന് കാരണമാകുന്നു. നിരാശാബോധം ഉണ്ടാകുമെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അത് കാണിക്കില്ല. സമൂഹത്തില്‍ മാന്യത കാണിക്കാന്‍ അഹിതങ്ങളായ കാര്യങ്ങള്‍ ചെയ്യും. കുടുംബസ്വത്തുക്കള്‍ കിട്ടാന്‍ ഇടയുണ്ട്. വിദേശജോലിക്കുള്ള യോഗം കാണുന്നു. പ്രതീക്ഷിച്ച ധനം വന്നുചേരും. കോടതി കേസുകളില്‍ വിജയം പ്രതീക്ഷിക്കാം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വര്‍ഷം മധ്യത്തോടെ കാലത്തില്‍ പ്രകടമായ മാറ്റം കാണുന്നു. കലാകാരന്മാര്ക്ക് കാലം അനുകൂലമാണ്. കുടുംബ സ്വത്തുക്കല്‍ കൈവശം വന്നുചേരും. ക്രയവിക്രയങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ ഇടയുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നതാണ്. ധനനഷ്ടത്തിനും അപമാനത്തിനും ഇടവരുന്നു. വ്യാപാരികള്‍ക്ക് കാലം അനുകൂലമാണ്. മാതാപിതാക്കളുടെ സന്തോഷങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കും. ഉന്നത വ്യക്തികളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നതാണ്. വിദേശ ജോലിയ്ക്ക് ഇടയുണ്ട്. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് പോകരുത്. കടം കൊടുത്തിരുന്ന പണം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടുന്നതാണ്. വ്യാപാര വിതരണ മേഖലയില്‍ നിന്നും സാമ്പത്തിക പുരോഗതി ഉണ്ടാകും. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
പണമിടപാടുകള്‍ കരുതലോടെ വേണം. വിനോദ യാത്രകള്‍ ചെയ്യുവാനിടയുണ്ട്. വാഹനയോഗം കാണുന്നു. ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകും. ഉറ്റമിത്രങ്ങള്‍ അകലും. പുതിയ വീട് പണിയുകയോ പുതുകി പണിയുകയോ ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയ്യറ്റം ലഭിക്കും. അതീവ ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കേണ്ട സമയമാണ്. ശത്രുക്കളെ സഹായിക്കും. പല കാര്യങ്ങളിലും ഒറ്റപ്പെട്ടു എന്നൊരു തോന്നലുണ്ടാകും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്ത്രീകളോട് കാണിക്കുന്ന അടുപ്പം അപവാദങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. വ്യാപാരികള്‍ക്ക് പ്രതീക്ഷയില്‍ കവിഞ്ഞ ലാഭം ഉണ്ടാകുന്നതാണ്. മാതാപിതാക്കളുടെ രോഗം മനസ്സിനെ അസ്വസ്ഥമാക്കും. അറിയാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയരുത്. കുടുംബത്തില്‍ സമാധാനം കാണുന്നു. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും. മാതാവിന്റെ സ്വത്തില്‍ തര്‍ക്കം കാണുന്നു. അറിഞ്ഞുക്കൊണ്ട് പ്രശ്നങ്ങളില്‍ ചെന്ന് ചാടരുത്. ആഗ്രഹിച്ച ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹം സ്വന്തമാകും. വിദേശ ജോലിയ്ക്ക് യോഗം കാണുന്നു.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വര്‍ഷം മധ്യത്തില്‍ ചില ദോഷങ്ങള്‍ കാണുന്നു. അടുത്ത ബന്ധുകളുടെ പെരുമാറ്റം മനസ്സിന് വിഷമം ഉണ്ടാകുന്നതാണ്. സന്താനങ്ങള്‍ മോശമായി പ്രവര്‍ത്തിക്കും. ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നതാണ്. പൊതുപ്രവര്‍ത്തന രംഗത്ത് സല്പേര് ഉണ്ടാകാല്‍ ശ്രമിക്കും. അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്നും ധനസഹായം വന്നുചേരും. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. വിദേശ ജോലിയ്ക്ക് യോഗം കാണുന്നു. മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിന് യോഗം കാണുന്നു. ഗൃഹം മോടി പിടിപ്പിക്കുവാന്‍ ഇടയുണ്ട്.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)
എതിര്‍പ്പുകളെ ബോധപ്പൂര്‍വ്വം ഒഴിവാക്കാന്‍ കഴിയും. വ്യവഹാരങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്നതാണ്. സഹോദരങ്ങളോട് കൂടുതല്‍ സ്നേഹം കാണിക്കും. പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ശോഭിക്കും. ക്ഷിപ്രകോപം പലവിധത്തിലുള്ള പ്രശ്നങ്ങല്‍ സൃഷ്ടിക്കുന്നതാണ്. പണമിടപാടുകള്‍ കൂടുതല്‍ കരുതലോടെ ചെയ്യണം. പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്നുചേരും. അപമാനത്തെ അതിജീവിക്കാന്‍ സാധിക്കും.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടാകും. പുതിയ വീട് പണിയുകയോ പുതുക്കി പണിയുകയോ ചെയ്യാവുന്നതാണ്. കുടുംബബന്ധത്തില്‍ ചില വിള്ളലുകള്‍ കാണുന്നു. അപവാദങ്ങള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. ദൂരെയാത്രകള്‍ ചെയ്യേണ്ടതായി വരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാകേണ്ടി വരും. ഇഷ്ടസുഹൃത്തുക്കളുടെ പ്രവര്‍ത്തികള്‍ മനസ്സിനെ വിഷമിപ്പിക്കും. വലിയ അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈശ്വരാനുഗ്രഹവും ധനലാഭവും കാണുന്നു. മാനസ്സികവും ശാരീരകവുമായ ബുദ്ധിമുട്ടുകള്‍ കാണുന്നു. വസ്തുസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ജീവിത സൗഖ്യത്തിന് ഉലച്ചില്‍ തട്ടുന്നതാണ്. കാര്യക്ഷമമായി കാര്യങ്ങളെ നേരിടണം. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. വ്യവസായ സംരഭങ്ങള്‍ക്ക് അനുകൂല സാഹചര്യമാണ്. കുടുംബ കലഹത്തിന് ഇടം കാണുന്നു. പൂര്‍വ്വിക സ്വത്ത് വന്നു ചേരും. സാമ്പത്തിക രംഗത്ത് ഉയര്‍ച്ച കാണുന്നു.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ധനലാഭം, രോഗപീഡയില്‍ നിന്ന് മോചനം എന്നിവ കാണുന്നു. അധ്യാപകര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നു. വിമര്‍ശനങ്ങളോ ശാസനകളോ കേള്‍ക്കേണ്ടതായി ഇടവരുന്നു. പണമിടപാടുകളില്‍ വാക്കു പാലിക്കാന്‍ സാധിക്കാതെ വരും. പിതാവിന്റെ സ്വത്തുക്കള്‍ കൈവശം വന്നുചേരുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ പണം ചിലവാക്കാന്‍ ഇടവരും. കൈവശ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കായിക രംഗത്ത് അംഗീകാരം കാണുന്നു. മനസ്സും ശരീരവും അസ്വസ്ഥമാകുന്നതാണ്.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടി വരും. സല്‍കര്‍മ്മങ്ങള്‍ക്കു വേണ്ടി പണം ചിലവഴിക്കുന്നതാണ്. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അയവ് വരുന്നതാണ്. ഉന്നതരില്‍ നിന്നും സഹായം ലഭിക്കും. പ്രശസ്തിയും അംഗീകാരവും ലഭിക്കും. ആഗ്രഹങ്ങള്‍ പലതും നടക്കും.
-
ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ തടസ്സം, മാതാവിന്റെ ശാരീരിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, നാൾഫലം -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications