ചിങ്ങം - (മകം, പൂരം, ഉത്രം 1/4)
പലവിധ കാര്യതടസ്സങ്ങള്‍ വരാം. തൊഴില്‍ രംഗത്ത് മന്ദത നിലനില്‍ക്കുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങണമെന്നില്ല. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത.

വിദ്യാര്‍ത്ഥികള്‍ക്ക് പലവിധ മന്ദതകള്‍ അനുഭവപ്പെടും. ഏതു കാര്യത്തിലും ഒരു ഉത്സാഹക്കുറവ് ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ദ്ധിക്കും. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകമായി ജാഗ്രത പാലിക്കേണ്ടതാണ്. ഒരു നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം.












Click it and Unblock the Notifications