മെയ് മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശിഫലം അറിയൂ...
മെയ് മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശി നോക്കി നിങ്ങളുടെ ജന്മനക്ഷത്ര ഫലങ്ങള്‍ അറിയൂ...

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായി ജീവിത പങ്കാളിയില്‍ നിന്നുണ്ടാകുന്ന പെരുമാറ്റം മനോദുഖത്തിനിട വരുത്തും. എന്നാല്‍ ഭാര്യയുടെ സ്വത്തുക്കള്‍ കൈവശം വന്നു ചേരും. കര്‍മരംഗത്ത് സ്ഥായിയായ മാറ്റം ഉണ്ടാകും. തൊഴില്‍ മാറ്റത്തിന് അനുകൂല സമയം. അനുഭവഫലം കൂടുതലായി ഉണ്ടാകും. വാക്കുകളും പ്രവൃത്തികളും ഫലപ്രദമായിതീരും. പ്രവര്‍ത്തന മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകും. ദൂരെ യാത്രക്കള്‍ ചെയ്യേണ്ടതായി വരും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ കാണുന്നു. വ്യവസായ മേഖലയില്‍ ഉള്ളവര്‍ക്ക് അപ്രതീക്ഷിതമായ നഷ്ടങ്ങള്‍ കാണുന്നു. അനാവശ്യ തര്ക്കങ്ങളിള് ഇടപ്പെട്ട് ധനനഷ്ടം വരാതെ നോക്കണം.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉപരിപഠനത്തിന് യോഗം കാണുന്നു. അതീവ ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കേണ്ട സമയമാണ്. വാഹന ഉപയോഗം കുറയ്ക്കണം. മുന്‍കോപം കുറച്ചില്ലെങ്കില്‍ പല വിപതുകളിലും ചെന്ന് ചാടാന്‍ ഇട വരും. വാഗ്ദാനങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ സാധിക്കില്ല. വിശ്വസിച്ചവരില്‍ നിന്നും വഞ്ചിതരാകാന്‍ സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. പൊതുപ്രവര്‍ത്തനം ഗുണം ചെയ്യും. സ്വജനങ്ങളുടെ വിരോധം സമ്പാദിക്കും. കലാരംഗത്തു നിന്നു ഉദ്ദേശിച്ച ഫലം കാണുകയില്ല. സ്വന്തം നിലനില്പിനു വേണ്ടി അരുതാതത് ചെയ്യേണ്ടി വരും. വ്യത്യസ്ത മേഖലകളില്‍ നിന്നും ധനവരവ് കാണുന്നു. ചില അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഖഭോഗങ്ങള്‍ക്ക് വേണ്ടി ധനം ചിലവഴിക്കും. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്നുചേരും. നേരിയ സാമ്പത്തിക നേട്ടം കാണുന്നു. പ്രവര്ത്തനത്തിനൊത്ത അംഗീകാരം ലഭിക്കില്ല. ആത്മ സുഹൃത്തുക്കള്‍ തള്ളിപറയാന്‍ ഇടവരും. ശത്രുഭയം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പണത്തിന് വേണ്ടി അന്യായമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരും. ക്രയവിക്രയങ്ങള്‍ സൂക്ഷിച്ചേ ചെയ്യാവൂ. ചില ബന്ധുക്കളുടെ കാര്യത്തില്‍ ഇടപ്പെടുന്നതിനാല് ധനനഷ്ടവും മാനഹാനിയും സംഭവിക്കാന്‍ ഇടവരും. ഈശ്വരാനുഗ്രഹം കൂടുതലായി കാണുന്നു. സന്താനങ്ങളുടെ കാര്യത്തില്‍ മനക്ലേശം ഉണ്ടാകാന്‍ ഇടയുണ്ട്. നിരാശാബോധം ഉണ്ടാകുമെങ്കിലും അത് മറ്റുള്ളവരെ അറിയിക്കില്ല. ഉറ്റ സുഹൃത്തുക്കള്‍ ചതിയില്പെടുത്തുവാന് ഇടയുണ്ട്.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷിച്ച നേട്ടം കാണുന്നു. വര്‍ഷം മദ്ധ്യത്തോടെ ചില ദോഷങ്ങള്‍ കാണുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടവരുന്നു. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിന് ഇടവരുന്നു. സുഹൃത്തുക്കളുടെ പ്രവൃത്തികളില്‍ നീരസം അനുഭവപ്പെടും. മാതാവിന്റെ രോഗം മനോദുഖത്തിന് ഇടവരുത്തും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. വെട്ടിതുറന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. തൊഴില്‍ രംഗത്ത് വന്‍ നേട്ടത്തിന് വഴി കാണുന്നു. വിദേശ ജോലിയ്ക്ക് യോഗം കാണുന്നു. അസുഖങ്ങള്‍ നിസാരമായി കാണരുത്. കുടുംബത്തില്‍ ചില വിളലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പലവിധ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)
വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ച നേട്ടം കാണുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് കാലം അനുകൂലമാണ്. കൃഷിയില്‍ നിന്നും നേട്ടം കാണുന്നു. ഉന്നത വിദ്യാഭ്യാസത്തിന് കാണുന്നു. ബന്ധുജനങ്ങളുമായി പിണങ്ങാന്‍ ഇടയുണ്ട്. അനാവശ്യ ചിലവുകള്‍ വന്നുചേരാം. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. കര്‍മ്മരംഗത്ത് പുരോഗതി കാണുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് കാലം മോശമാണ്. കോടതി കേസുകളില്‍ അനുകൂലമായ വിധി പ്രതീക്ഷിക്കാം. വിദ്യാഭ്യാസ രംഗത്ത് നേട്ടം കാണുന്നു. ആരോഗ്യം മോശമാകാന്‍ ഇടയുണ്ട്. സാമ്പത്തിക ബാധ്യത വരുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് നല്ലത്. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ഉറ്റ സുഹൃത്തുക്കളില്‍ നിന്നും അകന്ന് കഴിയേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ വഴിത്തിരിവുകള്‍ കാണുന്നു.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ക്രയവിക്രയങ്ങളില്‍ നിന്നും കൂടുതല്‍ ലാഭം ഉണ്ടാകും. വിവേചന ബുദ്ധിയോട് കൂടിയ പ്രവര്‍ത്തനങ്ങള്‍ സര്വ്വകാര്യത്തിന് വഴിയൊരുക്കും. വിദേശ ജോലിക്കുള്ള യോഗം കാണുന്നു. വിഘ്നേശ്വര ഭഗവാന്റെ അനുഗ്രഹം ഉള്ളതിനാല്‍ പല പ്രശ്നങ്ങളില്‍ നിന്നും മോചനം കാണുന്നു. മംഗല്യ കാര്യത്തില്‍ തടസങ്ങള്‍ മാറികിട്ടും. ദൂരെയാത്രകള്‍ക്ക് യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും കാണുന്നു. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. കൃഷിയില്‍ നേട്ടം കാണുന്നു. വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ചതിലും ലാഭം ലഭിക്കും. ഗൃഹം സ്വന്തമാക്കാന്‍ സാധ്യത കാണുന്നു.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. മുന്‍കോപം ഒഴിവാക്കണം. സാധുജനങ്ങളെ സഹായിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. പിടിവാശി മൂലം പലവിധ വിഷമങ്ങളും അനുഭവിക്കേണ്ടി വരും. കാലം സമിശ്രമാണെങ്കിലും ചില സമയങ്ങളില്‍ അനിഷ്ടങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. കാര്‍ഷിക രംഗത്ത് നേട്ടം കാണുന്നു. വ്യവസായ മേഖലയില്‍ പ്രതീക്ഷിച്ച നേട്ടം കാണുന്നില്ല. കടബാധ്യതകളില്‍ നിന്നും മോചനം കാണുന്നു. മാതാപിതാക്കളുടെ സ്വത്തുക്കള്‍ കൈവശം വന്നു ചേരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും. ധനലാഭം, ഉദ്ദിഷ്ടകാര്യ സിദ്ധി എന്നിവ കാണുന്നു.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃകേട്ട)
സാഹചര്യങ്ങള്‍ക്കനുസരിച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകും. തൊഴില്‍ മേഖലയില്‍ വ്യത്യസ്ത രീതിയും ശൈലിയും അവലംബിക്കും. ആഗ്രഹ സാഫല്യത്താല്‍ ആത്മനിര്വൃത്തി ഉണ്ടാകും. ഉറ്റ ബന്ധുനിവിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം. കുടുംബ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. വാക്കും പ്രവൃത്തിയും ഫലുപ്രദമാകും. കടം കൊടുത്ത പണം തിരിച്ച് കിട്ടാന്‍ തന്നേ പ്രയാസപ്പെടേണ്ടി വരും. പുതിയ വീട് പണിയുകയോ പുതിക്കി പണിയുകയോ ചെയ്യാവുന്നതാണ്.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)
ക്രയവിക്രയങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. പൂര്‍വ്വിക സ്വത്തുക്കള്‍ കൈവശം വന്നു ചേരും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ വരാന്‍ ഇടയുണ്ട്. കുബുദ്ധിയുടെ രഹസ്യനീക്കം മൂലം വിഷമങ്ങള്‍ നേരിടും. വാഹനം മൂലം നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. സഹോദരങ്ങളുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിക്കും. എന്നാല്‍ അവരില്‍ നിന്നുണ്ടാകുന്ന പ്രതികരണം മോശമായിരിക്കും. ഏത് കാര്യത്തിലും ജീവിത പങ്കാളി.ുമായി ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാവു.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കൂട്ടുചേര്‍ന്നുള്ള യാതൊരു ബിസിനസ്സും ചെയ്യരുത്. ആയത് നഷ്ടത്തില്‍ എത്തിച്ചേരും. വഞ്ചിക്കപ്പെടാന്‍ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തണം. വെ
ട്ടിത്തുറന്നുള്ള അഭിപ്രായങ്ങള്‍ ഒഴിവാക്കണം. പെട്ടെന്നുള്ള തീരമാനങ്ങള്‍ അബദ്ധത്തിലേക്ക് വഴിതെളിക്കും. പിതൃസ്വത്തുക്കള്‍ കൈവശം വന്നു ചേരുന്നതാണ്. ഉദരസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ നഷ്ടബോധം സദാ അലട്ടിക്കൊണ്ടിരിക്കും.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ഭാര്യയുടെ അപ്രതീക്ഷിത രോഗം മനക്ലേശത്തിന് ഇടവരുത്തും. നിരാശാബോധം ഉണ്ടാകുമെങ്കിലും അത് മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുകയില്ല. സമൂഹത്തില്‍ മാന്യത നേടാന്‍ അഹിതങ്ങളായ പല കാര്യങ്ങളും ചെയ്യും. വ്യവഹാരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ഈശ്വരാനുഗ്രഹം കാണുന്നുണ്ട്. വിദേശ ജോലിക്കുള്ള യോഗം കാണുന്നുണ്ട്. രോഗങ്ങളില്‍ നിന്നം മോചനം കാണുന്നു. അനാവശ്യമായ ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.

മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി)
വിദേശയാത്ര സഫലമാകുന്നതാണ്. എന്നാല്‍ ആകുല ചിന്തകള്‍ മൂലം മനസ്സ് അസ്വസ്ഥമാകും. കുടുംബത്തില്‍ ചിലറ വിള്ളലുകള്‍ കാണുന്നു. പ്രവര്‍ത്തന രംഗത്ത് ആത്മാര്‍ത്ഥത കാണിക്കുമെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കില്ല. താമസസ്ഥലം മാറേണ്ടതായി വരും. മേലധിക്കാരികളുടെ അപ്രീതിയ്ക്ക് ഇടയാക്കും. സാമ്പത്തിക ഇടപാടുകളില്‍ നീതി പുലര്‍ത്താന്‍ കഴിയില്ല. അദ്ധ്വാനത്തിന് ഫലം ലഭിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. കര്‍മ്മരംഗത്ത് വലിയ നേട്ടം കാണുന്നു.
-
കുറേക്കാലമായുളള ആഗ്രഹം സാധിക്കും, ആഢംബര വസ്തുക്കള്‍ സമ്പാദിക്കാനാകും, ദാമ്പത്യസുഖം വര്‍ധിക്കും, നാൾഫലം -
വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും, കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും, സാമ്പത്തികലാഭം -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ധനു രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത, അനാവശ്യ ചെലവ് ഒഴിവാക്കുക, വേഗത്തിൽ തീരുമാനമെടുക്കരുത് -
മകരം രാശി: പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അശ്രദ്ധ പാടില്ല, കഴിവ് തെളിയിക്കാൻ അവസരം, അധിക വരുമാന സാധ്യത -
'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ്












Click it and Unblock the Notifications