നവംബര്‍ മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കും

നവംബര്‍ മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കും? രാശികള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാസഫലം. പൊതുവെ പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും കുറഞ്ഞൊരു മാസമായാണ് പരിഗണിക്കുന്നത്. സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കാവുന്ന മാസം.

മേടം രാശി (Aries- അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം രാശി (Aries- അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ തൃപ്തികരമായ ഒരു മാസമാണ്. നിങ്ങളുടെ മനസ്സിലെ നന്മകൊണ്ട് ചില കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ജോലിയോട് കൂടുതല്‍ പോസീറ്റിവായി പെരുമാറാന്‍ ശ്രമിക്കണം. ആരോഗ്യപരമായി കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ല. മാസത്തിന്‍റെ ആദ്യപകുതിയില്‍ കാര്യമായ സാന്പത്തിക ചെലവുണ്ടാകാനുള്ള സാധ്യതയില്ല. പതിനഞ്ചാം തിയ്യതിയ്ക്കുശേഷം അനാവശ്യ ചെലവുകളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. കൂടെ ജോലിചെയ്യുന്നവരുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കണം. ശ്രദ്ധിക്കേണ്ട ദിവസങ്ങള്‍ 9, 10, 17, 18.

ഇടവം രാശി (Taurus-കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം രാശി (Taurus-കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

മാസത്തിന്‍റെ തുടക്കം അത്ര നന്നായിരിക്കില്ല. ഒട്ടേറെ പ്രശ്നങ്ങള്‍ അലട്ടാന്‍ സാധ്യതയുണ്ട്. പക്ഷേ, കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുന്പോള്‍ ഏറെ മെച്ചപ്പെട്ടതാണ്. ആളുകളെ അന്ധമായി വിശ്വസിക്കരുത്. ശാരീരിക പ്രശ്നങ്ങളെ നിസ്സാരമായി കാണരുത്. ശരീരത്തിനും മനസ്സിനും കൂടുതല്‍ പ്രാധാന്യം നല്‍കണം. പുതിയ വണ്ടി വാങ്ങുന്നതിനെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും ആലോചിക്കും. ഇതെല്ലാം നല്ലതാണ്. പക്ഷേ, പണമുണ്ടാക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. വെള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് നല്ലതാണ്. 2, 3, 11 , 12, 30 തിയ്യതികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

മിഥുനം രാശി (Gemini മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം രാശി (Gemini മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പ്രശ്നങ്ങളും നേട്ടങ്ങളും നിറഞ്ഞ മാസമാണ്. മാനഹാനിക്ക് സാധ്യതയുണ്ട്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലി മാറ്റത്തിനുള്ള ശ്രമങ്ങള്‍ നടത്തും. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കും. മുന്‍ കോപം ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനിടയുണ്ട്. ചൊവ്വാഴ്ച മുടി മുറിയ്ക്കാന്‍ പോകുന്നത് നല്ലതല്ല. 1,2,9,10,28,29 തിയ്യതികള്‍ ശ്രദ്ധിക്കുക

കര്‍ക്കടകം രാശി (Cancer-പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം രാശി (Cancer-പുണര്‍തം 1/4, പൂയം, ആയില്യം)

പ്രശ്നങ്ങള്‍ ഉണ്ടാകും. പക്ഷേ, അതിനെ ഫലപ്രദമായി പരിഹരിക്കാനുള്ള ബുദ്ധിശക്തി നിങ്ങള്‍ക്കുണ്ട്. ശത്രുക്കള്‍ പോലും മിത്രങ്ങളാകാന്‍ കൊതിക്കുന്ന കാലമാണ്. പണം കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചുവേണം. ചില വിഷയങ്ങളില്‍ കുടുംബത്തിലെ ചിലരുമായി മുഷിച്ചില്‍ ഉണ്ടാകും. വെള്ളിയാഴ്ച ദിവസം ഭാര്യയ്ക്ക് സമ്മാനം കൊടുക്കുന്നത് നല്ലതാണ്. 3,4,11,12,20,21,22 ദിവസങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

 ചിങ്ങം രാശി (Leo-മകം, പൂരം, ഉത്രം 1/4)

ചിങ്ങം രാശി (Leo-മകം, പൂരം, ഉത്രം 1/4)

സമാധാനം നിറഞ്ഞ മാസം. മാസാവസാനം ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ആരോഗ്യത്തെ കുറിച്ച് ഏറെ ആശങ്കപ്പെടും. ജോലി സ്ഥലത്ത് അനാവശ്യമായ തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കണം. കാരണം അധികം മുന്നോട്ടുകൊണ്ടുപോയാല്‍ അത് വേര്‍പിരിയലിലേക്ക് നയിക്കും. 6,13,14,15 എന്നീ തിയ്യതികളാണ് ഏറെ ശ്രദ്ധിക്കേണ്ടത്.

 കന്നി രാശി (Virgoഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി രാശി (Virgoഉത്രം 3/4, അത്തം, ചിത്തിര 1/2)

പതുക്കെയാണെങ്കില്‍ നേട്ടങ്ങള്‍ തരുന്ന മാസം. ജോലിയില്‍ ചില മുന്നേറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. എതിരാളികള്‍ നിങ്ങളുടെ ദൗര്‍ബല്യം മുതലാക്കാതെ നോക്കണം. കടുത്ത പനിയും ജലദോഷവും ഉണ്ടാകാനിടയുണ്ട്. വസ്തു തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത്തരം വിഷയങ്ങളെ വൈകാരികമായി നേരിടരുത്. ബുദ്ധിപരമായ തീരുമാനമാണ് വേണ്ടത്. വെജിറ്റേറിയന്‍ ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും വയസ്സായവരെ സഹായിക്കാന്‍ ശ്രമിക്കുകയും വേണം. 8, 16, 17, 26, 27 ദിവസങ്ങള്‍ ശുഭകരമല്ല.

വൃശ്ചികം രാശി (Scorpiusവിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശി (Scorpiusവിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രശ്നങ്ങളുണ്ടാകും. അത് മുഴുവന്‍ പരിഹരിക്കാനും കഴിയില്ല. ആരെയും അന്ധമായി വിശ്വസിക്കരുത്. ശത്രുക്കളുടെ ഗൂഡാലോചനയെ ഭയക്കുക തന്നെ വേണം. മാനസികമായി അത്ര സുഖമുള്ള മാസമായിരിക്കില്ല. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടരുത്. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ശനിയാഴ്ച ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും ദാനങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. 3, 11, 12, 21, 22 തിയ്യതികള്‍ ശ്രദ്ധിക്കണം.

ധനു രാശി (Sagittarius-മൂലം, പൂരാടം, ഉത്രാടം 1/4)

ധനു രാശി (Sagittarius-മൂലം, പൂരാടം, ഉത്രാടം 1/4)

നല്ലതുപോലെ കഷ്ടപ്പെടണം. ഇല്ലെങ്കില്‍ നിലവിലുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ലക്ഷ്യത്തിലെത്തുന്നതിന് ഒട്ടേറെ തടസ്സങ്ങള്‍ കാണുന്നുണ്ട്. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അടുത്ത സുഹൃത്തുക്കളില്‍ നിന്നും സഹായം പ്രതീക്ഷിക്കാം. കുടുംബ ബന്ധം അത്ര സുഖകരമായിരിക്കില്ല. ആരോഗ്യപ്രശ്നങ്ങള്‍ പൊതുവെ കുറവായിരിക്കും. 5, 6, 13, 15 തിയ്യതികള്‍ പൊതുവെ നന്നായിരിക്കില്ല.

മകരം രാശി (Capricornus-ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം രാശി (Capricornus-ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ദശകളില്‍ മാറ്റം വരുന്നതിനാല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏറെ എതിരാളികളുണ്ട്. മാന്യതയ്ക്കു പോലും കോട്ടം തട്ടാനിടയുണ്ട്. കൂടുതല്‍ ക്ഷമ കാണിക്കുന്നത് നല്ലതാണ്. മാസത്തിന്‍റെ ആദ്യ പകുതിയില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ചു തുടങ്ങും. ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. നിക്ഷേപങ്ങള്‍ നടത്തുന്പോള്‍ പല തവണ ആലോചിക്കണം. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്. അടുത്ത ബന്ധുക്കളില്‍ നിന്നും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കാം. വീട്ടിലുള്ളവരുമൊത്ത് വിനോദയാത്ര പോകാന്‍ സാധ്യതയുണ്ട്. മഞ്ഞ തൂവാല ഉപയോഗിക്കുന്നത് നല്ലതാണ്. 7, 8, 16, 17, 26 തിയ്യതികള്‍ ശ്രദ്ധിക്കണം.

കുംഭം രാശി (Aquarius-അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

കുംഭം രാശി (Aquarius-അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

നേട്ടങ്ങളുടെയും പുരോഗതിയുടെയും മാസമാണ് ഇത്. പക്ഷേ, അവസാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്പ് പല തവണ ആലോചിക്കണം. മാസാവസാനം പൊതുവെ സമാധാനപരമാണ്. ശരീര വേദന, കണ്ണുകള്‍ക്കുള്ള അസുഖം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമുണ്ട്. ആരാധനാലയങ്ങളില്‍ പോകുന്നത് നല്ലതാണ്. വീട്ടില്‍ സമാധാനം, പരസ്പര സഹകരണം, സന്തോഷം എന്നിവ നിറയും 1, 2, 10, 28, 29 തിയ്യതികള്‍ നല്ലതല്ല.

മീനം രാശി (Pisces-പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

മീനം രാശി (Pisces-പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഒരു ശരാശരി മാസമായിരിക്കും. കാര്യങ്ങള്‍ ഒന്നും മാറ്റിവെയ്ക്കരുത്. എല്ലാം സമയത്തിന് തീര്‍ക്കാന്‍ ശ്രമിക്കണം. വൈകാരികമായ പൊട്ടിത്തെറികള്‍ ഉണ്ടാകാതെ നോക്കണം. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്. 3, 11, 20, 21, 22 തിയ്യതികള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+