ധനു - (മൂലം, പൂരാടം, ഉത്രാടം 1/4)

  • By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

പൊതുവെ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി നേടുന്നതിനു കഴിയും.

ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ അപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ തുടക്കമാണ് വരുന്നത്. ഒരു പുതിയ സൗഹൃദമോ ഗുരുബന്ധമോ ഇക്കാലത്ത് ഉടലെടുക്കുന്നതിനുള്ള സാധ്യത കാണുന്നു.

9-dhanu

ദോഷപരിഹാരശ്രമങ്ങള്‍ നടത്തുന്ന സമയത്ത്, നിങ്ങളുടെ ആരൂഢം അഥവാ ഗൃഹം ശരിയായി പരിശോധിപ്പിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. തല്‍ക്കാല പരിഹാരമായി നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ചെയ്യുക.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Sagittarius monthly horoscope for October 2017
Please Wait while comments are loading...