ഇടവം - (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവെ പ്രണയ കാര്യങ്ങള്‍ അനുകൂലമായി വരും. മനസ്സിന് ആനന്ദകരമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. ദീര്‍ഘനാളായി ചിന്തിക്കുന്ന പ്രയാസകരമായ കാര്യങ്ങള്‍ സാധിക്കുന്നതാണ്. പ്രണയ വിവാഹസാധ്യത കാണുന്നു. സംഭാഷണത്തില്‍ വേണ്ടത്ര കരുതലും മിതത്വവും ശീലിക്കുക. നൂതന പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കുന്നതിനും സാധ്യതയുണ്ട്. ധനകാര്യങ്ങളില്‍ ഗുണകരമായ പരിണാമങ്ങള്‍ ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലകളില്‍ പ്രവേശിക്കും.
ഏതുവിധ ശ്രമത്താലും വിജയം ലഭ്യമാകുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. കച്ചവടക്കാര്‍ക്ക് തങ്ങളുടെ പ്രവൃത്തിമേഖല വിപുലീകരിക്കുന്നതിനു സാധിക്കുന്നതായി കാണുന്നു. ബിസിനസ്സ് കൂടുതല്‍ വിജയകരമായിത്തീരും. ആരോഗ്യ കാര്യങ്ങളില്‍ അസ്വസ്ഥ തയുടെ ആവശ്യമില്ല. രോഗശമനങ്ങള്‍ ഉണ്ടാകും. ശ്രദ്ധ കൈവിടരുത്. മധ്യപ്രായം പിന്നിട്ടവല് കൂടുതലായി ജാഗ്രത പാലിക്കുക. പൊതുവെ ദോഷശാന്തിക്കായി ഒരു ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയം നടത്തുക.